കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാനി: മണിക്കൂറില്‍ 210 കി.മി വേഗതയിലേക്ക്, അതീവ ജാഗ്രതയില്‍ തീരദേശം, 74 ട്രെയിനുകള്‍ റദ്ദ് ചെയ്തു

Google Oneindia Malayalam News

Recommended Video

cmsvideo
ഫാനി, അതീവ ജാഗ്രതയില്‍ തീരദേശം

ദില്ലി: ഫാനി ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വെ 74 ട്രെയിനുകള്‍ റദ്ദ് ചെയ്തു. ഭദ്രക്-വിഴിയ നഗരം പാതയിലുള്ള ട്രെയിന്‍ മെയ് രണ്ട് വൈകുന്നേരം മുതല്‍ റദ്ദ് ചെയ്തു. ഭുവനേശ്വര്‍/പുരി, ഈസ്റ്റ് കോസ്റ്റ് എക്സപ്രസ്, കോറൊമോണ്ടല്‍ എന്നിവയും രണ്ടാം തിയ്യതി മുതല്‍ ഓടുന്നതായിരിക്കില്ല.

<strong>ബിജെപിക്ക് നെഞ്ചിടിപ്പേറ്റിയത് രാജ് താക്കറെ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് പ്രതീക്ഷയേറുന്നു</strong>ബിജെപിക്ക് നെഞ്ചിടിപ്പേറ്റിയത് രാജ് താക്കറെ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് പ്രതീക്ഷയേറുന്നു

ഹൗറയില്‍ നിന്ന് പുരിയിലേക്കുള്ള ട്രെയിനുകളും രണ്ടാം തിയതിമുതല്‍ റദ്ദ് ചെയ്യും. പുരി ഭുവനേശ്വര്‍ എന്നീ സ്ഥലങ്ങള്‍ വഴി വരുന്ന ട്രെയിനുകള്‍ മൂന്നാം തിയതി റദ്ദ് ചെയ്തിട്ടുണ്ട്. അതേസമയം ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് കൂടുതല്‍ അടുത്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര അറിയിപ്പ് നല്‍കുന്നു.

<strong> 4 ബിഎസ്പി, 3 ബിജെപി, ഒരു മാസത്തിനിടയില്‍ ചണ്ഡീഗണ്ഡില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് 12 പ്രമുഖ നേതാക്കള്‍</strong> 4 ബിഎസ്പി, 3 ബിജെപി, ഒരു മാസത്തിനിടയില്‍ ചണ്ഡീഗണ്ഡില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് 12 പ്രമുഖ നേതാക്കള്‍

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ചുഴലിക്കാറ്റ് ഒഡിഷ തീരത്തേക്ക് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. പുരിയിലെ ബലുഖന്ധ ബംഗാള്‍, ശ്രീകാകുളം, വിസിയനഗരം എന്നിവിടങ്ങളിലും ചുഴ നാശം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മണിക്കൂറില്‍ 210

മണിക്കൂറില്‍ 210

ശക്തമായ മഴക്കും മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍, ചുഴലിക്കാറ്റിന്റെ പാതയിലുള്ള എല്ലാ സംസ്ഥാനങ്ങളോടും അതീവ ജാഗ്രത പുലര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്... ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറന്‍ഭാഗത്ത് മത്സ്യബന്ധനവും കപ്പല്‍ഗതാഗതവും നിറുത്തിവെച്ചു

500 കിലോമീറ്റര്‍ അകലെ

500 കിലോമീറ്റര്‍ അകലെ

പ്രധാന നഗരമായ പുരിയുടെ ദക്ഷിണ പടിഞ്ഞാറ് ഭാഗത്ത്നിന്ന് 500 കിലോമീറ്റര്‍ അകലെയാണ് കൊടുങ്കാറ്റിന്റെ സ്ഥാനം. കഴിഞ്ഞ ആറു മണിക്കൂറില്‍ 10 കിലോമീറ്ററാണ് വേഗതയെന്നും കരയിലെത്തുമ്പോള്‍ മണിക്കൂറില്‍ 175-185 കീലോമീറ്ററായി മാറുമെന്നും വേഗത 205 മണിക്കൂറായി ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.

പെരുമാറ്റചട്ടം

പെരുമാറ്റചട്ടം

അടിയന്തിര മുന്‍കരുതല്‍പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാ പ്രവര്‍ത്തനത്തിനും വേണ്ടി ഒഡീഷയിലെ 11 തീരദേശ ജില്ലകളിലെ മാതൃകാ പെരുമാറ്റചട്ടം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്‍വലിച്ചിട്ടുണ്ട്.

ഒഴിപ്പിക്കല്‍

ഒഴിപ്പിക്കല്‍

ദേശീയ ദുരന്തനിവാരണ അതോറിറ്റി സ്ഥിതിഗതികള്‍ തുടര്‍ച്ചയായി വിലയിരുത്തി വരികയാണ്. വന്‍നാശം വിതക്കാനിടയുള്ള ചുഴലിക്കാറ്റില്‍ ജീവഹാനിയും നാശനഷ്ടങ്ങളും പരമാവധി കുറക്കാനുള്ള മുന്‍കരുതല്‍നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ആന്ധ്ര, ഒഡീഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കല്‍ തുടരുകായാണ്.

English summary
Cyclone About 500 km From Odisha, 74 trains cancelled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X