കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംഫാന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു: ഒഡീഷയിലെ 12 തീരദേശ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

Google Oneindia Malayalam News

ദില്ലി: തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് ഒഡീഷ അംഫാന്‍ ചുഴലിക്കാറ്റ് ഭീതിയില്‍. കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം ഓഡീഷയിലെ 12 തീരദേശ ജില്ലകള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒഡീഷയിലെ പരാദീപ്‌ തീരത്ത് നിന്ന് ഏകദേശം 1060 കി.മീറ്ററും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖയിൽ നിന്ന് 1310 കി.മീറ്റര്‍ ദൂരെയുമാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്.

അടുത്ത 12 മണിക്കൂറിൽ ഇത് വളരെ വേഗത്തിൽ ചുഴലിക്കാറ്റായും (Cyclonic Storm) വീണ്ടും ശക്തിപ്രാപിച്ച് ശേഷമുള്ള 24 മണിക്കൂറിൽ ശക്തമായ ചുഴലിക്കാറ്റുമായി (Severe Cyclonic Storm) മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 62 കി.മീ മുതൽ 88 കി.മീ ആകുന്നഘട്ടമാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. പരമാവധി വേഗത മണിക്കൂറിൽ 89 കി.മീ മുതൽ 117 കിമീ വരെ ആകുന്ന സിസ്റ്റങ്ങളെയാണ് ശക്തമായ ചുഴലിക്കാറ്റെന്ന് വിളിക്കുന്നത്.

rain

മെയ് 17 വരെ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും ദിശയിൽ വ്യതിയാനം സംഭവിച്ച് പശ്ചിമ ബംഗാൾ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള മോശം കാലാവസ്ഥയും കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ മഴക്കുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളം ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിലില്ല. ന്യൂനമർദത്തിന്റെ സഞ്ചാരവുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാന്തരീക്ഷവസ്ഥയിൽ (കനത്ത മഴക്കും കാറ്റിനുമുള്ള സാധ്യത) വരാൻ സാധ്യതയുള്ള മാറ്റങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കും. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കർശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

കേരള, ലക്ഷദ്വീപ് തീരങ്ങൾ കന്യാകുമാരി, മാലിദ്വീപ്, പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി മി വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽ പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ മൂന്നാംഘട്ടം കൂടുതൽ അപകടകരം,രണ്ടും കൽപ്പിച്ചുള്ള നീക്കം നടത്തില്ല; കാര്യങ്ങൾ കൈവിട്ടുപോകുംകേരളത്തിൽ മൂന്നാംഘട്ടം കൂടുതൽ അപകടകരം,രണ്ടും കൽപ്പിച്ചുള്ള നീക്കം നടത്തില്ല; കാര്യങ്ങൾ കൈവിട്ടുപോകും

 അടിമുടി മാറാനൊരുങ്ങി യുഎഇ, അണിയറയില്‍ നടക്കുന്നത് വന്‍ നീക്കങ്ങള്‍, മന്ത്രിസഭ പുനഃസംഘടിപ്പിക്കും അടിമുടി മാറാനൊരുങ്ങി യുഎഇ, അണിയറയില്‍ നടക്കുന്നത് വന്‍ നീക്കങ്ങള്‍, മന്ത്രിസഭ പുനഃസംഘടിപ്പിക്കും

 കോഴിക്കോട് വൻ തീപിടുത്തം; ബെന്‍സ് കാർ വർക്ക് ഷോപ്പ് കത്തി നശിച്ചു, കോടികളുടെ നാശനഷ്ടം കോഴിക്കോട് വൻ തീപിടുത്തം; ബെന്‍സ് കാർ വർക്ക് ഷോപ്പ് കത്തി നശിച്ചു, കോടികളുടെ നാശനഷ്ടം

English summary
Cyclone Amphan: 12 districts in odisha on alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X