കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉംപുന്‍ ചുഴലിക്കാറ്റ്; ബംഗാളിന് പിന്നാലെ ഒഡീഷയ്ക്കും കേന്ദ്ര ധനസഹായം, പ്രഖ്യാപിച്ചത് 500 കോടി

Google Oneindia Malayalam News

ദില്ലി: ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച ഒഡീഷയ്ക്ക് അടിയന്തര ധനസാഹം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 500 കോടിയുടെ സഹായ പാക്കേജാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 രൂപവീതം നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്താക്കി. ഗുരുതരമായി പരിക്കേവര്‍ക്ക് ചികിത്സാ ധനസഹായമായി 50000 രൂപ വീതവും നല്‍കും. നേരത്തെ പശ്ചംബംഗാളിന് 1000 കോടിയുടെ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ഉംപുന്‍ ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയിലേലും പശ്ചിംമ ബംഗാളിലേയും പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി ധനസഹായം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആദ്യം ബംഗാളായിരുന്നു സന്ദര്‍ശിച്ചത്. മുഖ്യമന്ത്രി മമത ബാനര്‍ജിയും അദ്ദേഹത്തോടൊപ്പം ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വൈകീട്ടോടെ ഒഡീഷയിലെത്തിയ അദ്ദേഹം ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്, ഗവര്‍ണര്‍ ഗണേഷി ലാല്‍ എന്നിവര്‍ക്കൊപ്പം സംസ്ഥാനത്തെ ദുരന്തബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി.

narendra-modi-1

കോവിഡിനേക്കാല്‍ വലിയ ദുരന്തമാണ് ബംഗാളില്‍ ഉണ്ടായരിക്കുന്നതെന്നും
സംസ്ഥാനത്തെ ദുരന്ത ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരു സംസ്ഥനങ്ങളിലും വെള്ളിയാഴ്ച സന്ദര്‍ശനം ഉണ്ടാവുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുന്നത്. കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍, മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയ മേഖലകള്‍ ഹെലികോപ്ടറിലൂടെ സന്ദര്‍ശിച്ച പ്രധാനമന്ത്രി ബസിര്‍ഹത്ത് മേഖലയ്ക്ക് സമീപത്തെ സ്‌കൂളില്‍ ചേര്‍ന്ന അവലോകന യോഗത്തിലും പങ്കെടുത്തു. ഉംപുന്‍ ചുഴലിക്കാറ്റ് സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയെന്നും ഇതിനോടകം 80 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും മമത ബാനര്‍ജി പ്രധാനമന്ത്രിയെ അറിയിച്ചു. ദുരന്തത്തിനിരയായ ജനങ്ങളുടെ ജീവിതം സാധരണ രീതിയിലേക്ക് എത്തിക്കാന്‍ സാധ്യമായത് എല്ലം ചെയ്യുമെന്ന് അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പരീക്ഷണത്തിന്‍റെ ഈ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബംഗാളിലെ ജനങ്ങള്‍ക്കൊപ്പം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ദുബായിയില്‍ കോടികളുടെ തട്ടിപ്പ് നടത്തി നാട്ടിലേക്ക് കടന്ന് യുവാവ്; മലയാളികളുള്‍പ്പടെ നിരവധി ഇരകള്‍ദുബായിയില്‍ കോടികളുടെ തട്ടിപ്പ് നടത്തി നാട്ടിലേക്ക് കടന്ന് യുവാവ്; മലയാളികളുള്‍പ്പടെ നിരവധി ഇരകള്‍

 ലോക്ക്ഡൌണിൽ കുടുങ്ങി: ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ ജന്മനാട്ടിൽ തിരിച്ചെത്തി, എല്ലാവരും നിരീക്ഷണത്തിൽ ലോക്ക്ഡൌണിൽ കുടുങ്ങി: ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ ജന്മനാട്ടിൽ തിരിച്ചെത്തി, എല്ലാവരും നിരീക്ഷണത്തിൽ

English summary
cyclone amphan: after Bengal, PM Announces Rs 500 Cr Relief Package for Odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X