• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മമത ചോദിച്ചു; കേന്ദ്രം അനുവദിച്ചു, അഞ്ച് സൈനിക സംഘത്തെ ബംഗാളില്‍ വിന്യസിച്ചു

  • By Desk

കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ബംഗാളില്‍ തകിടം മറിഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചു. മമതാ ബാനര്‍ജി സര്‍ക്കാര്‍ ആവശ്യപ്പെട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചു എന്നതാണ് എടുത്തുപറയേണ്ടത്. കേന്ദ്ര നയങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന മമതയുടെ അഭ്യര്‍ഥന മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ബംഗാളിലെ ദുരന്ത മേഖല വ്യോമമാര്‍ഗം നിരീക്ഷിച്ചിരുന്നു. മമതാ ബാനര്‍ജിയും ഗവര്‍ണറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

കൊല്‍ക്കത്തയിലും സമീപ ജില്ലകളിലുമാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. നോര്‍ത്ത്, സൗത്ത് 24 പര്‍ഗാനാസ് ജില്ലകളിലാണ് കനത്ത നാശമുണ്ടായത്. ഇവിടെയും സൈനികരെ വിന്യസിച്ചു. അഞ്ച് സംഘം സൈനികര്‍ കൊല്‍ക്കത്തിയിലെത്തിയെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. റോഡിലെയും മറ്റും തടസങ്ങള്‍ നീക്കുകയാണ് സൈനികരുടെ പ്രഥമ ദൗത്യം. മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

ടോളിഗഞ്ച്, ബല്ലിഗഞ്ച്, ബെഹല തുടങ്ങിയ തെക്കന്‍ കൊല്‍ക്കത്തയിലെ പ്രധാന തെരുവുകളിലെല്ലാം ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ന്യൂ ടൗണ്‍, സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാര്‍ബര്‍ എന്നിവിടങ്ങളിലും സൈനികരെ വിന്യസിച്ചു. ഓഫീസര്‍മാര്‍, ജൂനിയര്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 35 പേരടങ്ങുന്ന അഞ്ച് സൈനിക സംഘത്തെയാണ് വിന്യസിച്ചതെന്നും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.

ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിയ പൃഥ്വിരാജ് കണ്ട കാഴ്ച; സന്തോഷം പങ്കുവച്ച് താരം, 14 ദിവസം മതി...

സമീപ കാലത്ത് പശ്ചിമ ബംഗാള്‍ നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രകൃതി ദുരന്തമാണ് കഴിഞ്ഞദിവസങ്ങളിലുണ്ടായത്. അടിസ്ഥാന സൗകര്യം എല്ലാ ജനങ്ങള്‍ക്കുമെത്തിക്കണമെങ്കില്‍ രാപ്പകലില്ലാതെ പ്രയത്‌നിക്കണമെന്ന് ബംഗാള്‍ ആഭ്യന്തര വകുപ്പ് അഭിപ്രായപ്പെട്ടു. റെയില്‍വെ, സ്വകാര്യ മേഖല എന്നിവയുടെ സഹായവും മമത സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ആയിരക്കണക്കിന് മരങ്ങളാണ് കടപുഴകിയത്. പല മേഖലകളിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

ബിന്‍ ലാദന്‍ ഗ്രൂപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; 2017ലെ ആ സംഭവം!! അതാണ് വീഴ്ചയുടെ തുടക്കം, പിന്നീട്..

എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘത്തെ നേരത്തെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ബംഗാളില്‍ ഉംപുന്‍ ചുഴലിക്കാറ്റടിക്കാന്‍ തുടങ്ങിയത്. ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് മമത ബാനര്‍ജി പറയുന്നത്. ബംഗാളിന് 1000 കോടിയുടെയും ഒഡീഷയ്ക്ക് 500 കോടിയുടെയും സാമ്പത്തിക സഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

രാജ്യാന്തര വിമാനസര്‍വീസ് എന്ന് തുടങ്ങും? നിലപാട് വ്യക്തമാക്കി കേന്ദ്ര മന്ത്രി... പറയുന്നത് രണ്ടുസമയം

English summary
Cyclone Amphan: Army deployed in West Bengal for restoration work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more