കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാശം വിതച്ച് ഉംപുൻ: കൊൽക്കത്തയിൽ മണിക്കൂറിൽ 113 കിലോമീറ്റർ വേഗതയിൽ കാറ്റ്,വ്യാഴാഴ്ചവരെ തീവ്രത തുടരും

Google Oneindia Malayalam News

കൊൽക്കത്ത: ഉംപുൻ ചുഴലിക്കാറ്റ് കൊറോണയെക്കാൾ വിനാശകാരിയെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പശ്ചിമബംഗാളിൽ വൻ നാശം വിതച്ച ചുഴലിക്കാറ്റിൽ 12 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ദക്ഷിണ ബംഗാളിലെ വിവിധ ജില്ലകളിലുള്ളവരാണ് മരിച്ചതെന്നാണ് മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചത്. ബംഗ്ലാദേശിലും ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൻതോതിലുള്ള നാശനഷ്ടങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിനിടെ ഉംപുൻ ചുഴലിക്കാറ്റിന്റെ വരവ് കുടിയായത് സർക്കാരിനെയും ജനങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

 ബംഗാളിൽ കനത്ത നാശം വിതച്ച് ഉംപുൻ ചുഴലിക്കാറ്റ്; 3 പേർ മരിച്ചു! നിരവധി വീടുകൾ തകർന്നു ബംഗാളിൽ കനത്ത നാശം വിതച്ച് ഉംപുൻ ചുഴലിക്കാറ്റ്; 3 പേർ മരിച്ചു! നിരവധി വീടുകൾ തകർന്നു

ശക്തമായ കാറ്റ് തുടരും..

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം അനുസരിച്ച് വൈകിട്ട് 6.30 ഓടെ ഉംപുൻ ചുഴലിക്കാറ്റ് കൊൽക്കത്തയ്ക്ക് സമീപത്തായിരുന്നു. പശ്ചിമബംഗാൾ- ബംഗ്ലാദേശ് തീരം കടന്ന ചുഴലിക്കാറ്റ് ശക്തിയാർജ്ജിച്ച് മണിക്കൂറിൽ 155- 165 വേഗതയിൽ വീശാൻ ആരംഭിച്ചു. സുന്ദർബനിലെത്തുമ്പോഴേക്ക് കാറ്റിന്റ വേഗത 185 കിലോമീറ്റർ വേഗതയിലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. കൊൽക്കത്തയിൽ മണിക്കൂറിൽ 113 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. വ്യാഴാഴ്ച പുലർച്ചെ വരെയും ഇതേ വേഗതയിൽ കാറ്റ് വീശുന്നത് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

12 പേർ മരിച്ചു

12 പേർ മരിച്ചു

നോർത്ത്- സൌത്ത് പർഘാനാസ് ജില്ലകളിലായി 10-12 പേരെങ്കിലും മരിച്ചിട്ടുണ്ട്, ഹൌറ, കൊൽക്കത്ത, വെസ്റ്റ് മിഡ്നാപ്പൂർ, ഈസ്റ്റ് മിഡ്നാപ്പൂർ, പുരുലിയ ബാങ്കുറ, എന്നീ പ്രദേശങ്ങളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. ദക്ഷിണ ബംഗാളിന്റെ എല്ലാ ഭാഗങ്ങളിലും ചുഴലിക്കാറ്റ് നാശം വിതച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഞങ്ങളെല്ലാം ഞെട്ടലിലാണെന്നും മൂന്നോ നാലോ മണിക്കൂർ സമയമെടുത്താൽ നാശനഷ്ടങ്ങൾ വിലയിരുത്താൻ കഴിയുകയുള്ളൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സെക്രട്ടറിയേറ്റിൽ സജ്ജീകരിച്ച കൺട്രോൾ റൂമിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

 കൊറോണയെക്കാൾ വലിയ ദുരന്തം

കൊറോണയെക്കാൾ വലിയ ദുരന്തം


ഒരു ഭാഗത്ത് കൊറോണ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുമ്പോഴാണ് മറുഭാഗത്ത് ലക്ഷക്കണത്തിന് അതിഥി തൊഴിലാളികൾ തിരിച്ചെത്തിയത്. ഇപ്പോഴിതാ ചുഴലിക്കാറ്റും എത്തിയിരിക്കുന്നു. ഇതാണ് കൊറോണ വൈറസിനെക്കാൾ വലിയ ദുരന്തമെന്നാണ് കരുതുന്നത്. രാഷ്ട്രീയം മറന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സഹകരിക്കാനാണ് എനിക്ക് കേന്ദ്രത്തോട് പറയാനുള്ളത് അവർ കുട്ടിച്ചേർത്തു.

നാശനഷ്ടങ്ങൾ

നാശനഷ്ടങ്ങൾ

ബുധനാഴ്ച ഉച്ചയ്ക്ക് 2.30ഓടെ ബംഗാളിലെ മെദിനിപൂർ ജില്ലയിലെ ദിഗ തീരത്ത് 160-170 കിലോമീറ്ററിൽ വീശിയ കാറ്റിന്റെ വേഗത പിന്നീട് 190 കിലോമീറ്റിലേക്ക് ഉയരുകയായിരുന്നു. ഹൌറയിലും ഹുബ്ലിയിലും 130 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയത്. ഇതോടെ 5,500ലധികം വീടുകളാണ് സംസ്ഥാനത്ത് നശിച്ചിട്ടുള്ളത്. പല പ്രദേശങ്ങളിലും മണ്ണിടിഞ്ഞും മരങ്ങൾ നിലംപൊത്തിയും ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടിവീണും ഗതാഗതം ഉൾപ്പെടെയുള്ളവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ പലയിടങ്ങളിലും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിട്ടുണ്ട്. മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. വൈകിട്ട് ഏഴ് മണിയോടെ കരയിലേക്ക് പ്രവേശിച്ച ഉംപുൻ ചുഴലിക്കാറ്റിനൊപ്പം തീരപ്രദേശത്ത് ശക്തമായ മഴയുമുണ്ട്.

Recommended Video

cmsvideo
amphan cyclone entered to bengal coast | Oneindia Malayalam
6.58 ലക്ഷം പേരെ ഒഴിപ്പിച്ചു

6.58 ലക്ഷം പേരെ ഒഴിപ്പിച്ചു

ബംഗാളിലും ഒഡിഷയിലും ചുഴിലിക്കാറ്റ് വീശുന്നതിന് മുമ്പായി 6.58 ലക്ഷം പേരെയാണ് മാറ്റിത്താമസിപ്പിച്ചിട്ടുള്ളത്. കൊൽക്കത്തയിലും പലയിടങ്ങളിലും മരം കടപുഴകി വീണതോടെ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലുമായി 45 ഉൾക്കൊള്ളുന്ന 41 സംഘത്തെയാണ് ദുരന്തനിവാരണ സേന തയ്യാറാക്കി നിർത്തിയിട്ടുള്ളത്. ഏത് സാഹചര്യത്തേയും നേരിടാൻ അഗ്നിശമന സേനയും സജ്ജമായിട്ടുണ്ട്.

English summary
Cyclone Amphan centered near Kolkata; reported first death in bengladesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X