കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിൽ കനത്ത നാശം വിതച്ച് ഉംപുൻ ചുഴലിക്കാറ്റ്; 3 പേർ മരിച്ചു! നിരവധി വീടുകൾ തകർന്നു

Google Oneindia Malayalam News

കൊൽക്കത്ത; പശ്ചിമബംഗാളിൽ കനത്ത നാശം വിതച്ച് ഉംപുൻ ചുഴലിക്കാറ്റ്. രാത്രി 7 മണിയോടെയാണ് ചുഴലിക്കാറ്റ് ബംഗാൾ തീരം തൊട്ടത്. കനത്ത കാറ്റിലും മഴയിലും പെട്ട് മൂന്ന് പേർ മരിച്ചു.ഹൗറ ജില്ലയിലും നോർത്ത് 24 പർഗാനാസ് ജില്ലയിലെ മിനാഖാൻ പ്രദേശത്തും മരങ്ങൾ കടപുഴകി വീണതിനെ തുടർന്നാണ് രണ്ട് സ്ത്രീകൾ മരിച്ചത്.ഒരാള്‍കൂടി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നിരവധി വീടുകൾക്കും നാശനഷ്ടം സംഭവിച്ചു.

മെഡിനിപൂർ ജില്ലയിലെ ദിഗ തീരത്ത് ഉച്ചയ്ക്ക് 2.30 ഓടെ 160-170 കിലോമീറ്റർ വേഗതയിലും പിന്നീട് 190 കിലോമീറ്റർ വേഗതിയിലാണ് കാറ്റ് വീശിയടിച്ചത്. വടക്കൻ, തെക്കൻ 24 പർഗാനകൾ, മിഡ്‌നാപൂർ, ഹൂഗ്ലി, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് കടന്നുപോകുന്നത്. മഴയും കാറ്റും ശക്തമായതിനെ തുടർന്ന് നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലം പൊത്തി. വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം നിലച്ചു. ചിലയിടത്ത് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.

 cyclone-amphan

പശ്ചിമ ബംഗാളിൽ കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുവരെ മൂന്ന് ലക്ഷം പേരെയാണ് ബംഗാളിൽ മാറ്റി പാർപ്പിച്ചത്.പുരി, ഖുർദ, ജഗത്സിംഗ്പൂർ, കട്ടക്ക്, കേന്ദ്രപാറ, ജജ്പൂർ, ഗഞ്ചം, ഗഞ്ചം, ഭദ്രക്, ബാലസോർ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച മുതൽ കനത്ത മഴ ഉണ്ടായിരുന്നു. ഒഡിഷയിലും വലിയ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് പോണ് ഒഡീഷയിൽ മരിച്ചത്. ഭദ്രക്, കേന്ദ്രപാറ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.

ദദ്രക് ജില്ലയിൽ തിഹ്ദിയിൽ കുട്ടിയാണ് മരിച്ചത്. കേന്ദ്രപാരയിൽ 67 വയസുള്ള സ്ത്രീയാണ് മരിച്ചത്. മൊത്തം 1,48,486 പേരെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും, ചെളി നിറഞ്ഞ വീടുകളിൽ നിന്നും, 2,921 ചുഴലിക്കാറ്റ് ഷെൽട്ടറുകളിലേക്ക് മാറ്റു പാർപ്പിച്ചിട്ടുണ്ട്. ഭദ്രക്, കേന്ദ്രപാറ ജില്ലകളിൽ വ്യാപകമായ വിളനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പലയിടത്തും ഇലക്ട്രിക് പോസ്റ്റുകള്‍ കടപുഴകി വീണു. നിരവധി വീടുകള്‍ നശിച്ചു.തീരദേശ ജില്ലകളിൽ മുപ്പത്തിയാറ് എൻ‌ഡി‌ആർ‌എഫ് ഒഡിആർഎഎഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. രണ്ടാപ്രവർത്തനത്തിനായി നാവിക സേനാ സംഘങ്ങളേയും വിന്യസിച്ചിട്ടുണ്ട്. അതേസമയം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇനി മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

English summary
Cyclone Amphan; Death toll climbs to 4 in west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X