കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഞ്ഞടിച്ച് ഉംപുൻ ചുഴലിക്കാറ്റ്; മരണ സംഖ്യ ഉയരുന്നു, കനത്ത നാശനഷ്ടം, ഒഴിപ്പിച്ചത് ലക്ഷങ്ങളെ!

Google Oneindia Malayalam News

ദില്ലി: കൊവിഡിനിടെ രാജ്യത്ത് ഭീതി വിതച്ച് ഉംപുന്‍ ചുഴലിക്കാറ്റ്. ചുഴലിക്കൊടുങ്കാറ്റായി തുടങ്ങിയ ഉംപുന്‍ ഇപ്പോള്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറി തീരം തൊട്ടിരിക്കുകയാണ്. പശ്ചിമ ബംഗാൾ തീരത്തേക്ക് കടന്ന ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച് കൊണ്ടിരിക്കുകയാണ്. വിശദാംശങ്ങള്‍ ലൈവായി അറിയാം...

Live Updates..

cyclone

Newest First Oldest First
8:44 PM, 21 May

ഹെലിക്കോപ്റ്ററിലാണ് ചുഴലിക്കാറ്റ് ബാധിത മേഖല സന്ദര്‍ശിക്കുക
8:43 PM, 21 May

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മമത ബാനര്‍ജിക്കൊപ്പം ഉംപുന്‍ ബാധിത പ്രദേശങ്ങല്‍ സന്ദര്‍ശിക്കും
6:33 PM, 21 May

പശ്ചിമ ബംഗാളിനെ ഇനി വലിയ തോതില്‍ ഉംപുന്‍ ചുഴലിക്കാറ്റ് ബാധിക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം പടിഞ്ഞാറന്‍ ആസാം, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മഴ ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
6:31 PM, 21 May

കൊല്‍ക്കത്ത വിമാനത്താവളം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ഉച്ചയ്ക്ക് 12 മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ബംഗാളിലുളള റഷ്യന്‍ പൗരന്മാരെ തിരികെ കൊണ്ട് പോകാന്‍ റഷ്യയില്‍ നിന്നും വിമാനം എത്തി.
5:28 PM, 21 May

ഉംപുന്‍ ചുഴലിക്കാറ്റില്‍ ഭീകര നാശനഷ്ടം ഉണ്ടായ നോര്‍ത്ത്, സൗത്ത് 24 പര്‍ഗാനകളില്‍ മമത ബാനര്‍ജി ആകാശ നിരീക്ഷണം നടത്തു. ശനിയാഴ്ച ആയിരിക്കും ഏരിയല്‍ സര്‍വേ
5:23 PM, 21 May

സംസ്ഥാനത്തെ ജില്ലകളുടെ ചുമതലകള്‍ മന്ത്രിമാരും എംഎല്‍എമാരും നിര്‍വഹിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു
5:23 PM, 21 May

ബംഗാളില്‍ അടിയന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരം കോടി അനുവദിച്ച് മമത സര്‍ക്കാര്‍
4:30 PM, 21 May

ഉംപുൻ ചുഴലിക്കാറ്റിൽ ബംഗാളിൽ മാത്രം 72 മരണം. മുഖ്യമന്ത്രി മമത ബാനർജിയാണ് ഇക്കാര്യം അറിയിച്ചത്
3:59 PM, 21 May

ഉംപുന്‍ ചുഴലിക്കാറ്റില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി
3:37 PM, 21 May

ഓരോ പൗരന്റെയും സുരക്ഷ ഉറപ്പാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളെ സഹായിക്കാന്‍ എന്‍ഡിആര്‍എഫ് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഒഡിഷയിലെയും ബംഗാളിലേയും ജനം വീടിനകത്ത് തന്നെ കഴിയണം എന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും ഷാ പറഞ്ഞു.
3:37 PM, 21 May

ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികുമായും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും സംസാരിച്ചുവെന്ന് അമിത് ഷാ. കേന്ദ്രത്തിന്റെ എല്ലാ സഹായവും സംസ്ഥാനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
3:31 PM, 21 May

ഉംപുന്‍ ചുഴലിക്കാറ്റ് മൂലമുണ്ടായ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ആഭ്യന്തര മന്ത്രി അമിത് ഷാ. ബന്ധപ്പെട്ട അധികാരികളുമായി സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.
3:30 PM, 21 May

ബംഗ്ലാദേശിന്റെ ഉളളിലേക്ക് കടന്ന് ഉംപുന്‍ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിന് വേഗത കുറഞ്ഞു. അതേസമയം പലയിടത്തും കനത്ത മഴ
3:05 PM, 21 May

ഉംപുന്‍ ചുഴലിക്കാറ്റ് ദുരിതം വിതച്ച ഒഡിഷയിലെ പ്രദേശങ്ങളിലൂടെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആകാശ സര്‍വ്വേ നടത്തും
2:53 PM, 21 May

ബംഗാളിലും ഒഡിഷയിലും സേവനങ്ങള്‍ പുനസ്ഥാപിക്കാന്‍ ഊര്‍ജ മന്ത്രാലയവും ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയും സഹായിക്കും. വലിയ നാശനഷ്ടമുണ്ടായ റെയില്‍വേ സേവനം വേഗത്തില്‍ പുനരാരംഭിക്കാനുളള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍
2:36 PM, 21 May

ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ വരുത്തി വെച്ച നാശനഷ്ടങ്ങള്‍ കണ്ടു. ഈ വെല്ലുവിളിയുടെ സമയത്ത് രാജ്യം ബംഗാളിനൊപ്പമുണ്ട്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സാധാരണഗതിയിലേക്ക് തിരികെ എത്താനുളള ശ്രമം തുടരുകയാണ് എന്നാണ് ട്വീറ്റ്.
2:35 PM, 21 May

ഉംപുന്‍ ദുരന്തത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം മുഴുവന്‍ ബംഗാളിനൊപ്പം ഉണ്ടെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
2:32 PM, 21 May

ബാലസോര്‍ ജില്ലയിലെ പോഡാദിഹ ഗ്രാമത്തില്‍ വീടിന് മുകളിലേക്ക് മരങ്ങള്‍ വീണ് കിടക്കുന്നു.അഗ്നിശമന സേന, ദുരന്ത നിവാരണ സേന അംഗങ്ങള്‍ മരങ്ങള്‍ മുറിച്ച് മാറ്റി
2:08 PM, 21 May

ഉംപുന്‍ ചുഴലിക്കാറ്റില്‍ മരണസംഖ്യ ഉയരുന്നു. ഒഡിഷയിലും പശ്ചിമ ബംഗാളിലുമായി ഇതുവരെ ഇരുപതില്‍ അധികം പേരാണ് മരണപ്പെട്ടിരിക്കുന്നത്.
1:56 PM, 21 May

ഉംപുന്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നു. അതിതീവ്ര ചുഴലിക്കാറ്റില്‍ നിന്നും തീവ്ര ന്യൂനമര്‍ദ്ദമായി ഉംപുന്‍ മാറിയിരിക്കുകയാണ്. നാളെ വൈകിട്ടോടെ ഉംപുന്‍ അടങ്ങിയേക്കും.
1:52 PM, 21 May

ഉംപുന്‍ ചുഴലിക്കാറ്റ് വീശിയടിച്ച ഇടങ്ങളില്‍ കൃഷി, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ക്ക് കനത്ത നാശനഷ്ടം ഉണ്ടായിരിക്കുന്നതായി ബംഗാള്‍ അധികൃതര്‍
1:52 PM, 21 May

ബംഗാളിലെ ദിഘയിലെ രാംനഗര്‍ പഞ്ചായത്തിലെ ആളുകളെ മള്‍ട്ടിപര്‍പ്പസ് സൈക്ലോണ്‍ സെന്ററിലേക്ക് മാറ്റി. ഇവര്‍ക്ക് ഭക്ഷണം അടക്കമുളള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
1:25 PM, 21 May

ഉംപുന്‍ ചുഴലിക്കാറ്റ് ബാധിച്ച ഒഡിഷയിലെയും പശ്ചിമ ബംഗാളിലേയും ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി.
12:36 PM, 21 May

ഉംപുന്‍ ചുഴലിക്കാറ്റിന് എതിരെ മുന്നൊരുക്കങ്ങളുമായി ആസാം. കംറൂപ്, ഭൊഗൈഗാവ് ജില്ലാ ഭരണകൂടങ്ങള്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനം ഹെല്‍പ് ലൈന്‍ നമ്പറുകളും പുറത്തിറക്കിയിട്ടുണ്ട്‌
12:00 PM, 21 May

കൊൽക്കത്ത വിമാനത്താവളത്തിൽ വിമാനങ്ങൾ വെള്ളത്തിൽ മുങ്ങിയിരിക്കുന്നു
11:59 AM, 21 May

കഴിഞ്ഞ 6 മണിക്കൂറിനിടെ ബംഗ്ലാദേശിന് മുകളിലൂടെ ഉംപുന്‍ കടന്ന് പോകുന്നത് മണിക്കൂറില്‍ 27 കിലോമീറ്റര്‍ വേഗതയില്‍ എത്ത് കാലാവസ്ഥാ വകുപ്പ്. ബംഗാളില്‍ കനത്ത ജാഗ്രത തുടരുന്നു.
11:01 AM, 21 May

ഉംപുന്‍ ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരന്തങ്ങളില്‍ ദുഖം രേഖപ്പെടുത്തി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ബംഗാളിലും ഒഡിഷയിലും ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടതിലും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതിനും ഉപരാഷ്ട്രപതി അനുശോചനം അറിയിച്ചു
11:00 AM, 21 May

മണിക്കൂറില്‍ 160 മുതല്‍ 170 വരെ കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച് ഉംപുന്‍ ചുഴലിക്കാറ്റ്. പശ്ചിമ ബംഗാളില്‍ ട്രാന്‍സ്‌ഫോമറിന് തീ പിടിച്ചു
10:32 AM, 21 May

ഉംപുന്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഈ മാസം 24ാം തിയ്യതി വരെ മഴ തുടരും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യത
10:07 AM, 21 May

ഉംപുന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ബംഗാളിലും ഒഡിഷയിലും വ്യാപക ഒഴിപ്പിക്കല്‍. ഇരുസംസ്ഥാനങ്ങളിലുമായി 6.5 ലക്ഷം പേരെ ഒഴിപ്പിച്ചു. ബംഗ്ലാദേശില്‍ 24 ലക്ഷം പേരെ ഒഴിപ്പിച്ചു.
READ MORE

English summary
Live updates on Amphan Cyclone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X