Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത നാശം വിതച്ച് ഉംപുന്‍; ബംഗാളിലെ ദുരിത ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കും

ദില്ലി: ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച പശ്ചിംമ ബംഗാളിലെ സ്ഥലങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിക്കും. സംസ്ഥാന മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം ഹെലിക്കോപ്റ്ററിലാണ് ചുഴലിക്കാറ്റ് ബാധിത മേഖലകളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുക. ഇത്തരമൊരു ദുരിതം ബംഗാള്‍ ഇതുവരെ നേരിട്ടിട്ടില്ലെന്നും പ്രധാനമന്ത്രി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സന്ദര്‍ശനം നടത്തുന്ന കാര്യം പ്രധാനമന്ത്രി വ്യക്തമാക്കിയത്.

ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളാണ് ബംഗാളിലും ഒഡീഷയിലും ഉണ്ടാക്കിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാളില്‍ മാത്രം 72 പേരാണ് മരിച്ചത്. രാജ്യം മുഴുവന്‍ ബംഗാളിനും ഒഡീഷയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ചതായും കേന്ദ്ര സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുമുള്ള എല്ലാ സഹായവും ഉറപ്പ് നല്‍കിയതായി ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കി.

mamata

സന്ദര്‍ശനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി പശ്ചിം ബംഗാളിന് ദുരിതാശ്വാസ സഹായം പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോവിഡിനേക്കാള്‍ വലിയ ദുരിതമാണ് ഉംപുന്‍ ബംഗാളില്‍ വിതച്ചതെന്നാണ് മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടത്. ബുധനാഴ്ച 2.30 മുതലാണ് ഉംപുന്‍ ബംഗാളിലെ കിഴക്കന്‍ മദിനിപൂര്‍ ജില്ലയിലെ ദിഗ തീരത്ത് ആഞ്ഞടിക്കാന‍് തുടങ്ങിയത്. മണിക്കൂറില്‍ 160-170 കീലോമീറ്റര്‍ വേഗതിയില്‍ വീശിയടിച്ച കാറ്റില്‍ ഒട്ടേറെ വീടുകളും വൈദ്യുത തൂണുകളും തകര്‍ന്നു.

Recommended Video

cmsvideo
    Amphan Cyclone: Heavy rain expected in Kerala on Thursday | Oneindia Malayalam

    മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം ബംഗാള്‍ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കുമെന്ന് മമത ബാനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്. രു ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 1000 കോടിയുടെ അടിയന്തര ഫണ്ട് വേണം. സംസ്ഥാനത്തെ മുഴുവന്‍ എംഎല്‍എമാരും മന്ത്രിമാരും അവരുടെ ജില്ലകളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇന്ന് വൈകീട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച നടത്താനും മമത തീരുമാനിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+