കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉംപുന്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടും: തിരമാലകള്‍ 16 അടി ഉയരത്തില്‍വരെ വീശും

Google Oneindia Malayalam News

കൊല്‍ക്കത്ത: ഉം-പുന്‍ ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു. ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ബംഗാള്‍ തീരം വഴി കരയിലേക്ക് പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. 185 കീലോമീറ്റര്‍ വേഗതിയിലായിരിക്കും കാറ്റ് വീശുക. ബംഗാളിലും ഒഡീഷയിലും ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലുടേയും തീരപ്രദേശങ്ങളില്‍ നിന്നും ലക്ഷകണക്കിന് പേരെയാണ് ഒഴിപ്പിക്കുന്നത്. സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തില്‍ ആയിരുന്ന ഉംപുന്‍ ഇപ്പോള്‍ അതിശക്ത ചുഴലിക്കാറ്റ് (എക്സ്ട്രീമ്ലി സെവിയര്‍ സൈക്ലോണ്‍ സ്റ്റോം) ആയി ദുര്‍ബലപ്പെട്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.

Recommended Video

cmsvideo
അതിതീവ്ര ചുഴലിക്കാറ്റായ ഉംപുന്‍, ഒഡീഷയെ തൊട്ടു | Oneindia Malayalam

ഒഡീഷയിെല പാരദ്വീപിന് 210 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. കാറ്റിന്‍റെ ശക്തിക്ക് അനുസരിച്ച് പതിനാറടി ഉയരത്തില്‍ വരെ തിരമാലകള്‍ ഉണ്ടാവാമെന്നാണ് മുന്നറിയിപ്പ്. ബംഗാളില്‍ നോര്‍ത്ത് ട്വന്റി ഫോര്‍ പര്‍ഗനാസ്, സൗത്ത് ട്വന്റി ഫോര്‍ പര്‍ഗനാസ്, ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലകളിലൂടെയാണ് ഉം-പുന്‍ കടന്നു പോവുക. കൊല്‍ക്കത്ത, ഹൂഗ്ലി ജില്ലകളിലും അതീവജാഗ്ര നിര്‍ദേശമുണ്ട്.

aaas

രണ്ട് സംസ്ഥാനങ്ങളിലുമായി ദേശീയ ദുരന്തനിവാരണ സേനയുടെ 41 സംഘങ്ങളെ രണ്ട് സംസ്ഥാനങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. കേരളത്തിലും കനത്ത മഴയക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനം ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രതേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറിൽ 55 മുതൽ 65 കിമി വേഗതയിലും ചില അവസരങ്ങളിൽ 75 കി മി വേഗതയിലും തെക്ക് ഒഡീഷ തീരങ്ങളിലും, മണിക്കൂറിൽ 40 മുതൽ 50 കിമി വേഗതയിലും ചില അവസരങ്ങളിൽ 60 കി മി വേഗതയിലും വടക്ക് ഒഡീഷ തീരങ്ങളിലും ശക്തമായ കാറ്റിന് സാധ്യത.

ഇത്‌ ക്രമേണ ശക്തി പ്രാപിച്ചു മണിക്കൂറിൽ 55 മുതൽ 65 കിമി വേഗതയിലും ചില അവസരങ്ങളിൽ 75 കി മി വേഗതയിലും വടക്ക് ഒഡീഷ തീരങ്ങളിലും പശ്ചിമ ബംഗാൾ തീരങ്ങളിലും അതിശക്തമായ കാറ്റിനും പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്കും സാധ്യത. ആയതിനാൽ മേൽ പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യ തൊഴിലാളികൾ ഒരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണം അതോറിറ്റി അറിയിച്ചു.

ബ്രേക്കപ്പിന് ശേഷം കാമുകനെ കരയിക്കാന്‍ യുവതി ചെയ്തത്; അമ്പരന്ന് യുവാവും സോഷ്യല്‍മീഡിയയുംബ്രേക്കപ്പിന് ശേഷം കാമുകനെ കരയിക്കാന്‍ യുവതി ചെയ്തത്; അമ്പരന്ന് യുവാവും സോഷ്യല്‍മീഡിയയും

ലോകത്ത് കൊവിഡ് രോഗികള്‍ 50 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ മാത്രം 15,27,723 രോഗബാധിതര്‍ലോകത്ത് കൊവിഡ് രോഗികള്‍ 50 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ മാത്രം 15,27,723 രോഗബാധിതര്‍

English summary
Cyclone Amphan; Cyclone to make landfall today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X