അതിതീവ്ര ചുഴലിക്കാറ്റായി അർണാബ് കരയിലേക്ക്, കനത്ത കാറ്റും മഴയും, 65 ട്രെയിനുകളും 21 വിമാനങ്ങളും റദ്ദാക്കി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അര്‍ണാബ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി കരയോട് അടുക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ബുധനാഴ്ച പുലര്‍ച്ചെ 2 മണിക്കും 4 മണിക്കും ഇടയില്‍ അര്‍ണാബ് ചുഴലിക്കാറ്റ് ബപാട്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലൂടെ ആന്ധ്ര പ്രദേശ്, യാനം തീരങ്ങള്‍ കടക്കും.

അര്‍ണാബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ ആന്ധ്രാ പ്രദേശിന്റെയും ഒഡിഷയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും കാറ്റുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ കൂടാതെ വരും ദിവസങ്ങളില്‍ ഛത്തീസ്ഗഡിലും കിഴക്കന്‍ ഉത്തര്‍ പ്രദേശിലും പശ്ചിമ ബംഗാളിലും ജാര്‍ഖണ്ഡിലും ശക്തമായ കാറ്റും മഴയുമാണ് പ്രതീക്ഷിക്കുന്നത്.

ബംഗാളിയില്‍ കടല്‍ എന്ന് അര്‍ത്ഥം വരുന്ന അര്‍ണാബ് എന്ന പേര് ഈ ചുഴലിക്കാറ്റിന് നല്‍കിയ ബംഗ്ലാദേശ് ആണ്. മണിക്കൂറില്‍ 125 മുതല്‍ 135 കിലോമീറ്റര്‍ വരെ കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കാമെന്നും കരുതുന്നു.

Cyclone

അര്‍ണാബ് ചുഴലിക്കാറ്റ് കര തൊടുന്ന പശ്ചാത്തലത്തില്‍ 65 ട്രെയിനുകളും 21 വിമാനങ്ങളും റദ്ദാക്കി. ആന്ധ്ര പ്രദേശില്‍ 84,396 പേരെ മുന്‍കരുതലെന്ന നിലയ്ക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി സംസ്ഥാന കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്ത് ജില്ലകളില്‍ വ്യാഴാഴ്ച വരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma