"ബിപര്‍ജോയ് ശക്തി പ്രാപിക്കും; മുംബൈ തീരത്ത് നിന്ന് 640 കിലോമീറ്റര്‍ അകലെ" എന്ന് കാലാവസ്ഥാ വകുപ്പ്
ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ബിപര്‍ജോയ് ചുഴലിക്കാറ്റ് ഇനിയും ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണ്. ഇവ വടക്കുകിഴക്കന്‍ ഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഗോവയില്‍ നിന്ന് 690 കിലോമീറ്റര്‍ പടിഞ്ഞാറും, മുംബൈയില്‍ നിന്ന് 640 കിലോമീറ്റര്‍ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറും, പോര്‍ബന്തറില്‍ നിന്ന് 640 തെക്ക്-തെക്ക് പടിഞ്ഞാറുമായിട്ടാണ് ബിപര്‍ജോയ് ഇപ്പോഴുള്ളത്.

മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞുവീശുന്നത്. കഴിഞ്ഞ ദിവസം തന്നെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അടക്കം കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതാണ്. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അതിശക്തമായ മഴയുണ്ടാവാമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ കാറ്റിനും, ഇടിമിന്നലോടെയുള്ള മഴയ്ക്കും സാധ്യതയുണ്ട്.
ഇന്നും നാളെയുമായി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാം.












Click it and Unblock the Notifications