കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹയ്ക്ക് പിന്നാലെ ബുൾബുൾ ചുഴലിക്കാറ്റ്; ഒഡീഷയിലെ 15 ജില്ലകളിൽ കനത്ത ജാഗ്രത

Google Oneindia Malayalam News

ഭുവനേശ്വർ: മഹാ ചുഴലിക്കാറ്റിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദനവും ചുഴലിക്കാറ്റായി മാറുന്നു. ബുൾബുൾ എന്ന് പേര് നൽകിയിരിക്കുന്ന ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായിരിക്കുമെന്നാണ് കാലാവസ്ഥ വകുന്ന് നൽകുന്ന മുന്നറിയിപ്പ്.

സിപിഐ (മാവോയിസ്റ്റ്) നെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക; ആറാമത്തെ ഭീകര സംഘടനസിപിഐ (മാവോയിസ്റ്റ്) നെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക; ആറാമത്തെ ഭീകര സംഘടന

ബുധനാഴ്ച വൈകിട്ടോടെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാൾ, ഒഡീഷ, ബംഗ്ലാദേശ് തീരത്തേയ്ക്ക് നീങ്ങുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ചയോടെ കാറ്റ് അതിതീവ്രമായി മാറിയേക്കും. ന്യൂനമർദ്ദത്തെ തുടർന്ന് ഒഡീഷയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

cyclone

സംസ്ഥാനത്തെ 15 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇക്കഴിഞ്ഞ മെയ് മൂന്നിന് ഫാനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് കനത്ത നാശം വിതച്ചതിന് പിന്നാലെയാണ് ബുൾബുൾ ചുഴലിക്കാറ്റ് ഭീഷണി ഉയർത്തുന്നത്. ഫാനി ചുഴലിക്കാറ്റിനെ തുടർന്ന് 64 പേർക്കാണ് ജീവൻ നഷ്ടമായത്.

കനത്ത മഴയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒഡീഷയിൽ 6 പേരാണ് മരിച്ചത്. നവംബർ എട്ടിന് പശ്ചിമ ബംഗാൾ- ഒഡീഷ തീരങ്ങളിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കാറ്റിന്റെ വേഗം ക്രമേണ വർദ്ധിക്കുമെന്നും മുന്നറിയിപ്പുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏത സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് ഒഡീഷ സർക്കാർ അറിയിച്ചു.

അതേസമയം കേരളത്തിൽ വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേയ്ക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച ഇടുക്കിയിലും പത്തനംതിട്ടയിലും ശനിയാഴ്ച ഇടുക്കിയിലും എറണാകുളത്തും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

English summary
Bulbul cyclone:red alert in 15 districts of Odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X