Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുറേവി ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ മരണം 11 ആയി, കനത്ത മഴ തുടരുന്നു, കേരളത്തിലും അതിവ ജാഗ്രത

ചെന്നൈ: ബുറേവി ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടിലെ മരണം 11 ആയി. കടലൂരില്‍ അമ്മയും മകളും വീട് തകര്‍ന്ന് വീണ് മരിച്ചു. ഇവിടെ തന്നെ മരണം വീണാണ് മറ്റൊരു സ്ത്രീ മരിച്ചത്. പുതുക്കോട്ടയിലും വീട് തകര്‍ന്ന് ഒരു സ്ത്രീ മരിച്ചു. വൈദ്യുതാഘാതമേറ്റ് രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. വെള്ളക്കെട്ടില്‍ വീണ് വൈദ്യുതാഘാതമേറ്റ് യുവാവും 40 വയസുള്ള ഒരു സ്ത്രീയുമാണ് മരിച്ചത്.

tamil nadu

ബുറേവി തീവ്രന്യൂന മര്‍ദ്ദമായതോടെ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈയിലെ ഭൂരിഭാഗം താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കടലൂരും ചിദംബരത്തും കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്. പുതുച്ചേരി തീരത്തും ശക്തമായ മഴയാണ് പെയ്യുന്നത്. മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദ്ദം കഴിഞ്ഞ 24 മണിക്കൂറാരയി രാമനാഥപുരത്തിന് സമീപം തുടരുകയാണ്. ഇപ്പോള്‍ രാമനാഥപുരത്ത് നിന്ന് 40 കിലോ മീറ്ററും പാമ്പനില്‍ നിന്ന് 70 കിലോ മീറ്റര്‍ ദുരത്തിലുമാണ് ബുറേവിയുടെ സ്ഥാനം.

അതേസമയം, കേരളത്തില്‍ ബുറേവിയുടെ തീവ്രത കുറഞ്ഞെങ്കിലും ജാഗ്രത തുടരുകയാണ്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ മണിക്കൂറില്‍ 40 കീമീ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

അതേസമയം, മല്‍സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.

ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മുന്നറിയിപ്പുകളില്‍ വരുന്ന മാറ്റങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതാണ്. ചുഴലിക്കാറ്റിന്റെ നിലവിലെ സ്ഥാനവും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്ന സഞ്ചാരപഥവും ഇതോടൊപ്പം നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+