Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിറ്റ് വാ ചുഴലിക്കാറ്റ്; റെഡ് അലേര്‍ട്ട്: വിമാന, ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; കേരളത്തില്‍ തണുപ്പ്

ചെന്നൈ: ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി തമിഴ്‌നാടിന്റെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. പുതുച്ചേരിയിലും കനത്ത മഴയാണ്. തമിഴ്‌നാട്ടില്‍ ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറി. ആന്ധ്രാപ്രദേശിന്റെ തെക്കന്‍ ഭാഗങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ട്.

പ്രളയ സാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങളിലാണ് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. പുതുച്ചേരിയിലും റെഡ് അലേര്‍ട്ടാണ്. ചെന്നൈ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. ഇവിടെ നിന്നുള്ള 50ലേറെ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളാണ് റദ്ദാക്കിയത്. ശ്രീലങ്കയില്‍ 150ലേറെ പേര്‍ക്കാണ് ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടമായത്.

അതേസമയം, തമിഴ്‌നാട്ടില്‍ ഡിറ്റ് വാ ചുഴലിക്കാറ്റായി തീരം തൊടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന അറിയിപ്പ്. ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ച് ന്യൂനമര്‍ദമായി മാറിയിട്ടുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് മഴ പെയ്യുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ഡിറ്റ് വാ ചുഴലിക്കാറ്റ് കഴിഞ്ഞ ആറു മണിക്കൂറായി ഏഴു കിലോമീറ്റര്‍ വേഗതയിലാണ് നീങ്ങുന്നത്. ചുഴലിക്കാറ്റ് ദുര്‍ബലമായെങ്കിലും മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലും റാണിപേട്ടിലും റെഡ് അലേര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സജ്ജമാണ്.

ditwa

ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരാനും ബീച്ചുകളിലേക്കുള്ള വിനോദ യാത്രകള്‍ ഒഴിവാക്കാനും പ്രാദേശിക അധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്നും കര്‍ശന മുന്നറിയിപ്പുണ്ട്. ഇതുവരെ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിരവധി കന്നുകാലികള്‍ ചത്തിട്ടുണ്ട്. തമിഴ്‌നാട്ടിലൂടനീളം ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു.

കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടത്തരം മഴ തുടരാന്‍ സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന തണുത്ത കാലാവസ്ഥ ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമാണ്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് തുടരും.

പ്രളയ സാധ്യത മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കങ്ങള്‍ ദക്ഷിണ റെയില്‍വേയും നടത്തി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ദക്ഷിണ റെയില്‍വേ അധികൃതമായി സാഹചര്യങ്ങള്‍ വിലയിരുത്തി. യാത്രക്കാരെ സഹായിക്കാന്‍ ഹെല്‍പ്പ് ലൈനുകളും പാസഞ്ചര്‍ അസിസ്റ്റന്റ് ഡെസ്‌കുകളും ആരംഭിച്ചു. നിരവധി ട്രെയിന്‍ സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. ചെന്നൈ കന്യാകുമാരി മധുര എന്നിവിടങ്ങളില്‍ നിന്ന് രാമേശ്വരത്തേക്കുള്ള ട്രെയിനുകള്‍ മണ്ഡപത്തില്‍ നിര്‍ത്തിയിട്ടു. തുടര്‍ന്ന് ബസുകളില്‍ ആണ് യാത്രക്കാരെ രാമേശ്വരത്ത് എത്തിച്ചത്. പാമ്പന്‍ പാലത്തിലെ കാറ്റിന്റെ വേഗത കുറഞ്ഞതിനാല്‍ രാമേശ്വരത്തേക്കുള്ള ട്രെയിന്‍ ഗതാഗതം ഉടന്‍ പുനരാരംഭിക്കും. ധനുഷ്‌കോടിയില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്കുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+