കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാശം വിതച്ച് ഫാനി; ഒഡീഷയിൽ മരണം എട്ടായി, പുരിവെള്ളത്തിൽ, കൊൽക്കത്ത വിമാനത്താവളം അടച്ചിട്ടു!

Google Oneindia Malayalam News

ഭുനേശ്വർ: ഒഡീഷയിൽ ആഞ്ഞടിച്ച ചുഴലി കൊടുങ്കാറ്റിൽ മരണം എട്ടായി. കൊൽക്കത്ത വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫാനി വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലയിലുള്ളത്. ഒഡീഷാ തീരത്തുകൂടി കടന്നുപോകുന്ന ഇരുന്നൂറിലധികം തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കിയിരിക്കുകയാണ്.

<strong>ദീപ നിശാന്തിന് എതിരായ കവിതാമോഷണ വിവാദത്തില്‍ യുജിസി ഇടപെടല്‍; പ്രിൻസിപ്പാളിന് നോട്ടീസ്, കോളേജിന്‍റെ നിലപാട് എത്രയും പെട്ടെന്ന് അറിയിക്കണം, വിവാദം വീണ്ടും പുകയുന്നു....</strong>ദീപ നിശാന്തിന് എതിരായ കവിതാമോഷണ വിവാദത്തില്‍ യുജിസി ഇടപെടല്‍; പ്രിൻസിപ്പാളിന് നോട്ടീസ്, കോളേജിന്‍റെ നിലപാട് എത്രയും പെട്ടെന്ന് അറിയിക്കണം, വിവാദം വീണ്ടും പുകയുന്നു....

Recommended Video

cmsvideo
ഫാനി ചുഴലിക്കാറ്റിന്റെ ഭീകര ദൃശ്യങ്ങൾ

വിശാഖപട്ടണത്തും ചെന്നൈ തീരത്തും കോസ്റ്റ് ഗാര്‍ഡ് നാല് കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ഫാനി ഒഡീഷാ തീരം തൊട്ടത്. ഫാനി നാശം വിതച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ ഭൂരിഭാഗം മേഖലകളില്‍ വൈദ്യുതി ബന്ധം ഇല്ലാതായി. നിരവധി മരങ്ങളാണ് കടപുഴകി വീണത്. 20 വര്‍ഷത്തിനിടയില്‍ ഇന്ത്യയിൽ വിശിയടിച്ച ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫാനി.

Fani


ഫോനിയെ തുടര്‍ന്ന് പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്റെ തിരഞ്ഞടെുപ്പ് റാലികള്‍ രണ്ട് ദിവസത്തേക്ക് പിന്‍വലിച്ചു. പൊതുമേഖലാ എണ്ണക്കമ്പനിയായ ഒ.എന്‍.ജി.സി. തീരക്കടലിലുള്ള എണ്ണക്കിണറുകളില്‍ പണിയെടുക്കുന്ന 500 ജീവനക്കാരെ ഒഴിപ്പിച്ചു. വിനോദസഞ്ചാരികളോട് കൊല്‍ക്കത്തവിടാൻ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ശനിയാഴ്ചയോടെ ബെംഗാള്‍ തീരം കടന്ന് ബംഗ്ലാദേശിലേക്ക് ഫോനി കടക്കും. ആന്ധ്രാതീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിജയനഗരം, വിശാഖപട്ടണം, ശ്രീകാകുളം എന്നിവിടങ്ങളില്‍ ഫാനിയുടെ പ്രഭാവം അനുഭവപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്.

English summary
Cyclone 'Fani' bites Odisha, eight dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X