ഭീതിയിലാഴ്ത്തി ഫാനി: മെയ് മൂന്നിന് ഒഡിഷ തീരത്തേക്ക്, 11 ജില്ലകളില്‍ പെരുമാറ്റച്ചട്ടം നീക്കി!!
ഭൂവനേശ്വര്‍: ഫാനി ചുഴലിക്കാറ്റ് തീവ്രതയാര്ജ്ജിച്ച് ഒഡിഷ തീരത്തേക്ക്. മെയ് മൂന്നിന് ഫാനി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മണിക്കൂറില്‍ 170180 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്ക് പടിഞ്ഞാറന്‍ ഉള്‍ക്കടലിലുമുള്ള മത്സ്യബന്ധം നിര്‍ത്തിവെക്കാനും മത്സ്യതൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഒഡിഷയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫാനി ഭീഷണി കണക്കിലെടുത്ത് പെരുമാറ്റച്ചട്ടം പിന്‍വലിച്ച് പാട്കുര നിയമസഭ സീറ്റീലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനോട് അപേക്ഷിച്ചിട്ടുണ്ട്. മെയ് 19നാണ് തിരഞ്ഞെടുപ്പ്. ഫാനി ഭീഷണി കണക്കിലെടുത്ത് ഒഡിഷയിലെ 11 ജില്ലകളിലെ പെരുമാറ്റച്ചട്ടം കമ്മീഷന് നീക്കിയിട്ടുണ്ട്.

ഫാനി ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് ഒഡിഷയിലെ ബൗധ്, കാലഹണ്ടി, സമ്പല്‍പൂര്‍, ഡിയോഗര്‍ എന്നീ തീരപ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്. ഒഡിഷക്ക് പുറമേ ആന്ധ്രപ്രദേശിന്റെയും പശ്ചിമബംഗാളിന്റെയും ഭാഗങ്ങളിലും ചുഴലിക്കാറ്റ് സംബന്ധിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ സംസ്ഥാനങ്ങളില്‍ തീരപ്രദേശത്ത് നാവിക സേന, തീരദേശ സേനയുടെ കപ്പലുകള്‍, ഹെലികോപ്റ്ററുകള്‍,രക്ഷാ പ്രവര്‍ത്തകര്‍, ദുരന്തനിവാരണ സേന എന്നിവര്‍ നിലയുറപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും ഇത്തരം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 അംഗങ്ങളാണ് ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications