കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീതിയിലാഴ്ത്തി ഫാനി: മെയ് മൂന്നിന് ഒഡിഷ തീരത്തേക്ക്, 11 ജില്ലകളില്‍ പെരുമാറ്റച്ചട്ടം നീക്കി!!

  • By Desk
Google Oneindia Malayalam News

ഭൂവനേശ്വര്‍: ഫാനി ചുഴലിക്കാറ്റ് തീവ്രതയാര്‍ജ്ജിച്ച് ഒഡിഷ തീരത്തേക്ക്. മെയ് മൂന്നിന് ഫാനി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മണിക്കൂറില്‍ 170180 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്ക് പടിഞ്ഞാറന്‍ ഉള്‍ക്കടലിലുമുള്ള മത്സ്യബന്ധം നിര്‍ത്തിവെക്കാനും മത്സ്യതൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യുഡിഎഫില്‍ വിള്ളല്‍ വീഴ്ത്താന്‍ കൊണ്ടുവന്നു; സിപിഐ-സിപിഎം ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി അന്‍വര്‍യുഡിഎഫില്‍ വിള്ളല്‍ വീഴ്ത്താന്‍ കൊണ്ടുവന്നു; സിപിഐ-സിപിഎം ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി അന്‍വര്‍

ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഒഡിഷയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫാനി ഭീഷണി കണക്കിലെടുത്ത് പെരുമാറ്റച്ചട്ടം പിന്‍വലിച്ച് പാട്കുര നിയമസഭ സീറ്റീലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനോട് അപേക്ഷിച്ചിട്ടുണ്ട്. മെയ് 19നാണ് തിരഞ്ഞെടുപ്പ്. ഫാനി ഭീഷണി കണക്കിലെടുത്ത് ഒഡിഷയിലെ 11 ജില്ലകളിലെ പെരുമാറ്റച്ചട്ടം കമ്മീഷന്‍ നീക്കിയിട്ടുണ്ട്.

cyclone-fani-155

ഫാനി ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് ഒഡിഷയിലെ ബൗധ്, കാലഹണ്ടി, സമ്പല്‍പൂര്‍, ഡിയോഗര്‍ എന്നീ തീരപ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്. ഒഡിഷക്ക് പുറമേ ആന്ധ്രപ്രദേശിന്റെയും പശ്ചിമബംഗാളിന്റെയും ഭാഗങ്ങളിലും ചുഴലിക്കാറ്റ് സംബന്ധിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ സംസ്ഥാനങ്ങളില്‍ തീരപ്രദേശത്ത് നാവിക സേന, തീരദേശ സേനയുടെ കപ്പലുകള്‍, ഹെലികോപ്റ്ററുകള്‍,രക്ഷാ പ്രവര്‍ത്തകര്‍, ദുരന്തനിവാരണ സേന എന്നിവര്‍ നിലയുറപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും ഇത്തരം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 അംഗങ്ങളാണ് ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, ഒ‍ഡിഷ എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്.

English summary
Cyclone Fani gets severe, Odisha declares holiday in schools, EC lifts poll code in 11 districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X