കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാനി ബംഗാൾ തീരത്ത്; 90 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുന്നു, ഒഡീഷയിൽ 8 മരണം

Google Oneindia Malayalam News

Recommended Video

cmsvideo
ഫാനി ബംഗാൾ തീരത്തേക്ക് അടുക്കുന്നു, മരണം 8

കൊൽക്കത്ത: ഒഡീഷയിൽ നാശം വിതച്ച ഫാനി ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലേക്ക് കടന്നു. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ വടക്ക്-കിഴക്കൻ തീരത്ത് കാറ്റ് ആഞ്ഞടിക്കുന്നു. അതേ സമയം ഫാനി ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയിൽ ഇന്നലെ 8 പേർ മരിച്ചു. മഴ ശക്തമായതിനെ തുടർന്ന് ക്ഷേത്ര നഗരമായ പുരിയിൽ വെള്ളപ്പൊക്കമുണ്ടായി.

വരുന്ന മണിക്കൂറിൽ കാറ്റിന്റെ തീവ്രത ഇനിയും കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 11 ലക്ഷത്തോളം ആളുകളെയാണ് ഒഡീഷയിൽ ഒഴിപ്പിച്ചത് ഇതിൽ 600 പേർ ഗർഭിണികളായിരുന്നു. 4000ത്തോളം ദുരിതാശ്വാസ കേന്ദ്രങ്ങളാണ് ഒഡീഷയിൽ തുറന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വിവിധ സേനാ വിഭാഗങ്ങളെയും സജ്ജമാക്കിയിരുന്നു.

കോണ്‍ഗ്രസ് 2009 ആവര്‍ത്തിക്കും., 206 സീറ്റുകളില്‍ ശക്തം, അധികാരം നേടാന്‍ 3 പാര്‍ട്ടികള്‍ സഹായിക്കുംകോണ്‍ഗ്രസ് 2009 ആവര്‍ത്തിക്കും., 206 സീറ്റുകളില്‍ ശക്തം, അധികാരം നേടാന്‍ 3 പാര്‍ട്ടികള്‍ സഹായിക്കും

fani

പശ്ചിമ ബംഗാളിലും ഫാനി ചുഴലിക്കാറ്റിനെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ് നടത്തിയത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പ്രവർത്തനങ്ങൾ. കൊൽക്കത്ത വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. കൊൽക്കത്തയിൽ നിന്നുള്ള 200ലധികം വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.

മമതാ ബാനർജി രണ്ട് ദിവത്തേയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവെച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ജാർഖണ്ഡിൽ നടത്താനിരുന്ന റാലികൾ മാറ്റിവെച്ചു.

ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് റെഡ് അലേർട്ട് തുടരുകയാണ്. ജില്ലയിലെ 120 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി 20,000ലേറെ ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. വിശാഖ പട്ടണത്തും ചെനൈനയിലും കോസ്റ്റ്ഗാർഡ് നാല് കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. ഒഡീഷയിലെ ഭൂരിഭാഗം മേഖലയിലും വൈദ്യുത ബന്ധം ഇല്ലാതായി. 20 വർഷത്തിനിടെ ഇന്ത്യയിൽ വീശിയടിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഫാനി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Cyclone Fani Hits Bengal, Triggers Heavy Rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X