കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഞ്ഞടിച്ച് ഫാനി; ഒഡീഷയിൽ 3 മരണം, വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി, കനത്ത ജാഗ്രത

Google Oneindia Malayalam News

Recommended Video

cmsvideo
ഒഡീഷയിൽ നാശം വിതച്ച് ഫാനി, മരണസംഖ്യ 6 | Oneindia Malayalam

ഭുവനേശ്വർ: ഫാനി ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയിൽ ഇതുവരെ 3 മരണം. ഇപ്പോൾ പൂർണമായും ഒഡീഷ തീരത്താണ് ചുഴലിക്കാറ്റുള്ളത് ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷ തീരത്ത് വെള്ളപ്പൊക്കമുണ്ടായി. മരങ്ങൾ കടപുഴകി വീഴുകയും വീടുകൾ തകരുകയും ചെയ്തു. രാവിലെ എട്ട് മണിയോടു കൂടിയാണ് ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിച്ചു തുടങ്ങിയത്.

അടുത്ത ആറ് മണിക്കൂറിനുള്ളിൽ കാറ്റിന്റെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് 11.5 ലക്ഷം ആളുകളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ വിവിധ സേനാ വിഭാഗങ്ങലെ സജ്ജമാക്കിയിരുന്നു.

fani

കോൺഗ്രസിനെ വെട്ടിലാക്കി സുമലതയുടെ അത്താഴവിരുന്നിലെ ദൃശ്യങ്ങൾ, പൊട്ടിത്തെറിച്ച് കുമാരസ്വാമികോൺഗ്രസിനെ വെട്ടിലാക്കി സുമലതയുടെ അത്താഴവിരുന്നിലെ ദൃശ്യങ്ങൾ, പൊട്ടിത്തെറിച്ച് കുമാരസ്വാമി

ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളെയാണ് ഫാനി ചുഴലിക്കാറ്റ് ബാധിച്ചത്. ഫാനി ചുഴലിക്കാറ്റ് ബാധിച്ച സംസ്ഥാനങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആയിരം കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്.

ഒഡീഷയിലൂടെ നീങ്ങുന്ന കാറ്റ് പശ്ചിമ ബംഗാൾ തീരത്ത് എത്തുമെന്നാണ് വിവരം. തുടർന്ന് തീവ്രത കുറഞ്ഞ് ബംഗ്ലാദേശിലേത്ത് കടക്കും. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഭുവനേശ്വർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ നിർത്തിവെച്ചിരുന്നു. 250-ഓളം തീവണ്ടികൾ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവെച്ചാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നത്. അടുത്ത 48 മണിക്കൂറിലേക്ക് തിരഞ്ഞെടുപ്പ് പ്രാചരണത്തിന് അവധി നൽകിയിരിക്കുകയാണ് മമതാ ബാനർജി. സ്ഥിതിഗതികൾ വിലയിരുത്താനായി അടുത്ത 2 ദിവസം മുഖ്യമന്ത്രി ഖരഖ്പൂരിലെ തീരദേശ മേഖലയിൽ തുടരും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബംഗാളിലെ സ്കൂളുകളിൽ വേനൽക്കാല അവധി നേരത്തെയാക്കി. കൊൽക്കത്ത വിമാനത്താവളം അടച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Cyclone Fani: Mamata banerjee cancels election rallies for next 48 hours, alert in Odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X