• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഫാനി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു, മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുന്നു

ഭുവനേശ്വർ: ഫാനി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു.

ചുഴലിക്കാറ്റിന്റെ ഭാഗമായി ആന്ധ്രാ , ഒഡീഷ തീരത്ത് കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത്തിലാണ് കാശ് വീശുന്നത്. ചുഴലിക്കാറ്റിനെ നേരിടാൻ ശക്തമായ സന്നാഹങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 11.5 ലക്ഷം പേരെയാണ് ഒഴിപ്പിക്കുന്നത്.

10,000 ഗ്രാമങ്ങളെയും 52 പട്ടണങ്ങളെയും ഫാനി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 4000ത്തോളം ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ഭുവനേശ്വറിൽ നിന്നുള്ള വിമാന സർവീസുകൾ വ്യാഴാഴ്ച അർധരാത്രി മുതൽ നിർത്തിവെച്ചിരിക്കുകയാണ്. ബംഗാളിലെ കൊൽക്കത്തയിൽ നിന്നുള്ള വിമാന സർവീസുകളും നിർത്തിവച്ചു. പശ്ചിമ ബംഗാളിലെ തീരദേശ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

മധ്യപ്രദേശിലും വോട്ടുശതമാനം കുത്തനെ മുകളില്‍.... കോണ്‍ഗ്രസിന് 6 മണ്ഡലങ്ങളില്‍ വന്‍ പ്രതീക്ഷ

വിനോദ സഞ്ചാരികളോട് കൊൽക്കത്ത വിടാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളിലും ചുഴലിക്കാറ്റ് ബാധിച്ചേക്കുമെന്നാണ് കരുതുന്നത്. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ 3 പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തി.

cmsvideo
  ഭീതിയിലാഴ്ത്തി ഫാനി ചുഴലിക്കാറ്റ്

  അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ കര. വ്യോമ, നാവിക, സേനകൾക്ക് പുറമെ തീരസംരക്ഷണ സേന, ദേശീയ ദുരന്ത നിവാരണ സേന, ഒഡീഷ ദ്രുത കർമ സേന, അഗ്നിശമന സേന തുടങ്ങിയവ സജ്ജമായിട്ടുണ്ട്. നാവിക സേനയുടെ നേതൃത്വത്തിൽ ചെന്നൈയിലും വിശാഖ പട്ടണത്തും 2 കപ്പലുകൾ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. ദുരന്ത പ്രദേശത്ത് ഹെലികോപ്റ്ററിൽ വിതരണം ചെയ്യാൻ ഒരുലക്ഷത്തിലേറെ ഭക്ഷ പായ്ക്കറ്റുകൾ തയാറാക്കി വെച്ചിട്ടുണ്ട്.

  കൊൽക്കത്ത-ചെന്നൈ തീരദേശ പാതയിലെ 223 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. പാട്ന- എറണാകുളം എക്സ്പ്രസ്സും, കൊച്ചുവേളി-ഗുഹാവത്തി എക്സ്പ്രസ്സും, തിരുവനന്തപരം- സിൽച്ചാൽ എക്സ്പ്രസ്സും റദ്ദാക്കിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ എണ്ണ ഖനന റിഗുകളിൽ നിന്ന് ഒഎൻജിസി 500ലേറെ ജീവനക്കാരെ മാറ്റി. ഒഡീഷയിലും അയൽ സംസ്ഥാനങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1999ൽ ഒഡീഷയിൽ വീശിയടിച്ച് ശക്തമായ ചുഴലിക്കാറ്റിൽ പതിനായിരത്തോളം പേരാണ് മരിച്ചത്.

  ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

  English summary
  Cyclone Fani nears Odisha,over 11 lakhs people evacuated, flights cancelled. alert sounded in west bengal coastal districts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more