കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാനി ചുഴലിക്കാറ്റ് അതിതീവ്രമാകും, തമിഴ്നാട്ടിലും ആന്ധ്രയിലും അടുക്കില്ല

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ഫാനി ചുഴലിക്കാറ്റ് അതിതീവ്രമാകും

തിരുവനന്തപുരം: ഫാനി ചുഴലിക്കാറ്റ് അതീവ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് ഒന്നോടെ അതിതീവ്ര ചുഴലിക്കാറ്റായി വടക്ക് കിഴക്കന്‍ ഭാഗങ്ങളിലേക്ക് നീങ്ങും. ഫാനി തമിഴ്നാട്, ആന്ധ്രാപ്രദേശ് ഒഡീഷ തീരങ്ങളില്‍ അടുക്കില്ലേങ്കിലും സംസ്ഥാനത്തെ ചിലയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

 gaja7-154233

50മുതല്‍ 60 കിമി വേഗതയില്‍ അതിശക്തമായ കാറ്റിന് സാധ്യത ഉണ്ട്. മെയ് ഒന്ന്, രണ്ട് തീയതികളില്‍ കാറ്റിന്‍റെ വേഗം മണിക്കൂറില്‍ 145 കിലോമീറ്ററോളം ആകുമെന്നും വകുപ്പ് വ്യക്തമാക്കി. തമിഴ്നാടിന്‍രെ തീരത്ത് 300 കിമി വരെ അകലെ ചുഴലിക്കാറ്റ് എത്തും. ഇത് വടക്കന്‍ തമിഴ്നാടിന്‍റെ ചില ഭാഗങ്ങളില്‍ അതി ശക്തമായ മഴയ്ക്ക് കാരണമായേക്കും.

<strong>'എന്‍റെ വോട്ട് കോണ്‍ഗ്രസിനെന്ന് അദ്വാനി', നന്ദി രാഹുല്‍, ചിത്രത്തിന് പിന്നില്‍</strong>'എന്‍റെ വോട്ട് കോണ്‍ഗ്രസിനെന്ന് അദ്വാനി', നന്ദി രാഹുല്‍, ചിത്രത്തിന് പിന്നില്‍

അതേസമയം കേരളത്തില്‍ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം,വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഇന്നും നാളെയും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുണ്ട്.

English summary
Cyclone Fani to Turn Into ‘Extremely Severe’ Storm, Tamil Nadu, Andhra and Odisha Brace for Impact
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X