കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുലാബ് ചുഴലിക്കാറ്റ് തീരത്തേക്ക്: ആന്ധ്രയിലും ഒറീസയിലും കനത്ത ജാഗ്രത, കേരളത്തിലും മഴക്ക് സാധ്യത

Google Oneindia Malayalam News

ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി. ഗുലാബ് എന്നു പേരു നല്‍കപ്പെട്ട ഈ ചുഴലിക്കാറ്റ് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നാളെ വൈകുന്നേരത്തോട് കൂടി ആന്ധ്ര - ഒഡീഷ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. പരമാവധി 90 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും. കാറ്റിന്റെ സഞ്ചാര പദത്തില്‍ കേരളം ഇല്ലെങ്കിലും ജാഗ്രതാ നിര്‍ദേശമുണ്ട്. വടക്കൻ ആന്ധ്രയിലും ഒഡീഷയുടെ തെക്കൻ മേഖലയിലും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേനാംഗങ്ങളെ വിന്യസിച്ചതായും മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും ആവശ്യമെങ്കില്‍ സൈന്യം ഉള്‍പ്പടേയുള്ളവരുടെ സഹായം തേടുമെന്നും സംസ്ഥാന സര്‍ക്കാറുകള്‍ അറിയിച്ചു.

പൊറുതിമുട്ടിച്ച് ഇന്ധനവില വര്‍ദ്ധന; ഡീസലിന് ഇന്നും വില കൂട്ടി, പുതിയ വില വിവരങ്ങള്‍ അറിയാംപൊറുതിമുട്ടിച്ച് ഇന്ധനവില വര്‍ദ്ധന; ഡീസലിന് ഇന്നും വില കൂട്ടി, പുതിയ വില വിവരങ്ങള്‍ അറിയാം

ഒഡീഷയില്‍ മാത്രം ദേശീയ ദുരന്തനിവാരണ സേനയുടെ 13 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ആന്ധ്രയിലേക്കും കൂടുതല്‍ യൂണിറ്റുകല്‍ എത്തും. കോസ്റ്റുഗാര്‍ഡിന്‍റെ പതിനഞ്ചിലധികം ബോട്ടുകളാണ് തീരമേഖലയില്‍ സജ്ജീകരിച്ചിട്ടുള്ളത്. തീരമേഖലയില്‍ നിന്നും പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഓഡീഷയുടെ തെക്കന്‍ ജില്ലകളിലും ആന്ധ്രയുടെ വടക്കന്‍ ജില്ലകളിലുമാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ പ്രതീക്ഷിക്കുന്നത്. തീരമേഖലയില്‍ നിന്നും പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

heavy-rain-

മധ്യവടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദം ഇന്നലെ വൈകുന്നേരത്തോട് കൂടി തന്നെ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. കേരളം ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തില്‍ ഇല്ലെങ്കിലും കേരള തീരത്തും കാറ്റ് ശക്തിപ്പെടാനും കാലവര്‍ഷം സജീവമാകാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ സെപ്റ്റംബര്‍ 28 വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സെപ്തംബര്‍ 26 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,പാലക്കാട്

സെപ്തംബര്‍ 27 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്

സെപ്തംബര്‍ 28 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

സെപ്റ്റംബര്‍ 26, 27 തീയതികളില്‍ മത്സ്യതൊഴിലാളികള്‍ കേരളലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടില്ല. ഒറ്റപ്പെട്ട ശക്തമായ മഴ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉണ്ടാവുകയാണെങ്കില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയ്ക്കുള്ള സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതാണെന്നും അറിയിപ്പുണ്ട്. 26-09-2021 മുതൽ 27-09-2021 വരെ: തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, കന്യാകുമാരി മേഖലകളിലും , ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും തെക്ക്-കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സെപ്റ്റംബർ 25 മുതൽ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്നു.

ഇടിമിന്നൽ - ജാഗ്രത നിർദ്ദേശങ്ങൾ

Recommended Video

cmsvideo
Gulab cyclone likely to hit kerala by midnight

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശ്രിംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

English summary
cyclone Gulab to coast: caution in Andhra Pradesh and Orissa, possibility of rains in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X