കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്ര;ഹെലന്‍ ചുഴലികാറ്റില്‍ 7 മരണം

  • By Meera Balan
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്ര തീരത്ത് ഹെലന്‍ ചുഴലിക്കാറ്റ് വീശിയതിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ഏഴ് പേര്‍ മരിച്ചു. കാറ്റിന്‍റെ ശക്തി കുറഞ്ഞ് വരുന്നതായി റിപ്പോര്‍ട്ട്. നവംബര്‍ 23 ശനിയാഴ്ച ആന്ധ്രയില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. ഗുണ്ടൂര്‍, കൃഷ്ണ, വെസ്റ്റ് ഗോദാവരി എന്നിവിടങ്ങളില്‍ അടുത്ത 24 മണിയ്ക്കൂറിനകം കനത്ത മഴയ്ക്ക് സാധ്യത.

തെലങ്കാനയിലും പലയിയത്തും കനത്ത മഴയുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഒഡീഷയിലും ഹെലന്‍ കാറ്റിനെത്തുടര്‍ന്ന് മഴയുണ്ടായി. നവംബര്‍ 22 വെള്ളിയാഴ്ചയോടയാണ് ആന്ധ്രതീരത്ത് ഹെലന്‍ ആഞ്ഞ് വീശിയത്. കനത്ത കൃഷിനാശം കാറഅറിനെത്തുടര്‍ന്ന് സംഭവിച്ചതായും പറയുന്നു. 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞ് വീശിയ കാറ്റിനെത്തുടര്‍ന്ന് വന്‍ മരങ്ങള്‍ കടപുഴകി വീണു.

Helen, Cyclone

റോഡിനിരുവശവും നിന്ന മരങ്ങള്‍ വീണതിനെത്തുടര്‍ന്ന് ഗതാഗതം പലയിടങ്ങളിലും പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെട്ടിരിയ്ക്കുകയാണ്. കൃഷ്ണ, ഗോദാവരി ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും അധികം ബാധിച്ചത്. മരങ്ങള്‍ വീണതിനെത്തുടര്‍ന്നാണ് ഏറെപ്പേരും മരിയ്ക്കാനിടയായത്.

വിളവെടുക്കാന്‍ പാകമായ ഒരുലക്ഷം ഹെക്ടര്‍ കൃഷിയാണ് നശിച്ചതായി കണക്കാക്കപ്പെടുന്നത്. നെല്ല്, നാളികേരം, വാഴ, തെങ്ങ് എന്നീ വിളകള്‍ക്കാണ് ഏറ്റവും അധികം നാശം. ഹൈദരാബാദ് സെക്രട്ടറിയേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍ 040-23456005, 23451043.

ഒക്ടോബര്‍ 12 നാണ് ഫായിലിന്‍ ചുഴലിക്കാറ്റ് ആന്ധ്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ വീശിയത്. മണിയ്ക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് ഫായിലിന്‍ വീശിയത്.

English summary
Heavy rainfall in Andhra Pradesh, 7 killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X