കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹുദ് ഹുദ് ഒഡീഷ തീരത്തേയ്ക്ക്, ആളുകളെ നിര്‍ബന്ധിച്ച് ഒഴിപ്പിയ്ക്കുന്നു

  • By Meera Balan
Google Oneindia Malayalam News

ഭുവനേശ്വര്‍: ആന്ധ്ര തീരത്ത് ഞായറാഴ്ച പതിനൊന്ന് മണിയോടെ വീശിയ കാറ്റ് അയല്‍ സംസ്ഥാനമായ ഒഡീഷയിലേയ്ക്ക്. ഒഡീഷയിലെ ഗോപാല്‍പുരത്തേയ്ക്കാണ് കാറ്റ് നീങ്ങുന്നത്. മണിയ്ക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ഒഡീഷയിലേയ്ക്ക് കടന്നിരിയ്ക്കുന്നത്. ഇതിനിടെ മരണ സംഖ്യ ആറായി ഉയര്‍ന്നു. ആന്ധ്രയില്‍ മൂന്നും ഒഡീഷയില്‍ മൂന്നും മരണം റിപ്പോര്‍ട്ട് ചെയ്തു.

കാറ്റ് വീശിത്തുടങ്ങിയിട്ടും ഒഡീഷയിലെ ഗോപാല്‍പുരത്ത് നിന്ന് സുരക്ഷിതമായ സ്ഥനത്തേയ്ക്ക് മാറാന്‍ പലരും തയ്യാറാകുന്നില്ല. തങ്ങളുടെ വീട് വിട്ട് എങ്ങോട്ടേയ്ക്കും ഇല്ല എന്നാണ് ചിലര്‍ പറയുന്നത്. ഒടുവില്‍ ബലം പ്രയോഗിച്ച് ദുരിതാശ്വസ പ്രവര്‍ത്തകര്‍ ഇവരെ മാറ്റുന്നതായാണ് വിവരം.

Odisha

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയരുത്തുന്നു. വെള്ളപ്പൊക്ക സാധ്യതയും കന്നത മഴയും കണക്കിലെടുത്ത് റാഞ്ചിയിലേയ്ക്ക് ദ്രുതകര്‍മ്മ സേനയെ അയക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കി.

ഒഡീഷയ്ക്ക് പുറമെ ഝാര്‍ഖണ്ഡ്, ഝത്തീസ്ഗഢ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ചുഴലിക്കാറിന്റെ കേന്ദ്രം മാറുന്നത് അനുസരിച്ച് ആ പ്രദേശങ്ങളില്‍ കനത്ത മഴ അനുഭവപ്പെടും. വൈകിട്ടോടെ കാറ്റിന്റെ ശക്തി പകുതിയായി കുറയുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പറയുന്നത്.

English summary
Cyclone Hudhud enters in Odisha Coas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X