കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹുദ് ഹുദ്: മരണ സംഖ്യ ഉയര്‍ന്നു, 3 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

  • By Meera Balan
Google Oneindia Malayalam News

വിശാഖപട്ടണം: വിശാഖപട്ടണത്തെ കൈലാഷ് ഗിരിയില്‍ നിന്നും സംസ്ഥാനത്തേയ്ക്ക് പ്രവേശിച്ച ഹുദ് ഹുദ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് മറ്റ് ജില്ലകളിലേയ്ക്കും നീങ്ങുന്നു. വിശാഖപട്ടണം, ശ്രീകാകുളം എന്നിവിടങ്ങളില്‍ ശക്തമായി വീശിയ കാറ്റ് ഗഞ്ചം ജില്ലയിലും വളരെ വേഗത്തില്‍ വീശുകയാണ്. ഇതിനിടെ മരണ സംഖ്യ ആറായി ഉയര്‍ന്നിട്ടുണ്ട്.

ഹുദ് ഹുദ് ഭീഷണിയെത്തുടര്‍ന്ന് ആന്ധ്ര പേദശില്‍ മൂന്ന് ലക്ഷത്തോളം പേരെയാണ് മാറ്റി പാര്‍പ്പിച്ചത്. ഒഡീഷ തീരത്ത് നിന്ന് 68,000 പേരെയും ഒഴിപ്പിച്ചു. കനത്ത മഴയ്ക്കും കാറ്റിനും രാത്രി പത്ത് മണിയോടെ ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

Hudhud, Rajamundry

എന്നാല്‍ ഇരു സംസ്ഥാനങ്ങളിലും ബുധനാഴ്ചവരെ മഴ തുടരും. അടുത്ത ആറ് മണിയ്ക്കൂര്‍ നിര്‍ണായകമാണ്. കാറ്റിനെത്തുടര്‍ന്ന് ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കന്ന മഴയ്ക്ക് സാധ്യത. ഇതിനിടെ മരണ സംഖ്യ മൂന്നായി ഉയര്‍ന്നു.

ശ്രീകാകുളത്ത് ഒരാളും വിശാഖപട്ടണത്ത് രണ്ട് പേരുമാണ് മരിച്ചത്. മൂന്ന് പേർ ഒഡീഷയിലും മരിച്ചു.കാറ്റിനെത്തുടര്‍ന്നുണ്ടായ മഴയാണ് ആള്‍നാശത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. വൈകിട്ടോടെ കാറ്റിന്റെ ശക്തി കുറയുമെന്ന് പ്രതീക്ഷിയ്ക്കുന്നുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഇരു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം വിളിച്ചിരുന്നു. കേന്ദ്രത്തിലും പ്രത്യേക യോഗം വിളിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

English summary
At least six people were killed Sunday when Cyclone Hudhud hit the east coast packing winds of almost 200 kmph, ripping down power cables and forcing roads and railways to shut in Andhra Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X