Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഷോങ് ചുഴലികാറ്റ്; ചെന്നൈയിൽ കെട്ടിടം തകർന്ന് 3 മരണം, 3 പേർ കുടുങ്ങിക്കിടക്കുന്നു

ചെന്നൈ; വെള്ളപ്പൊക്കത്തിനിടെ തമിഴ്നാട്ടിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മൂന്ന് മരണം. ചെന്നൈ വേളാച്ചേരി മെയിൻ റോഡിൽ ഗ്രീൻ ടെക് സ്ട്രക്ചറൽ എന്ന കെട്ടിടമാണ് തകർന്ന്. കെട്ടിടത്തിനുള്ളിൽ മൂന്ന് പേർ കുടങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. എൻഎൽഎസി കമ്പനിയുടെ സഹായത്തോടെ മോട്ടോർ പമ്പുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് രണ്ട് ദിവസമായി പെയ്ത മഴയിൽ കനത്ത നാശമാണ് ചെന്നൈയിലും സമീപ പ്രദേശത്തും റിപ്പോർട്ട് ചെയ്തത്. മഴയിലും കാറ്റിലും വിവിധ അപകടങ്ങളിലും പെട്ട് മരിച്ചവരുടെ എണ്ണം 12 ആയി. ഏകദേശം 11 ഓളം പേർക്ക് പരിക്കേറ്റു. ചെന്നൈയുടെ പലഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനിടയിലാണ്. വൈദ്യുതി ബന്ധം പുന്ഥാപിച്ചിട്ടില്ല. പൊതുഗതാഗതവും സാധരണ നിലയിൽ ആയിട്ടില്ല. കുടിവെള്ളം ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങൾക്കും കടുത്ത ക്ഷാമം നേരിടുന്നുണ്ട്.61,600 ഓളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. 9 ജില്ലകളിലാണ് നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.

chennai

ചെന്നൈയിലും മൂന്ന് സമീപ ജില്ലകളിലും യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിന് അയൽ ജില്ലകളിൽ നിന്ന് കൂടുതൽ ആളുകളെ വിന്യസിച്ചതായി സർക്കാർ അറിയിച്ചു.11 ലക്ഷത്തിലധികം ഭക്ഷണ പാക്കറ്റുകളും ഒരു ലക്ഷത്തിലധികം പാൽ പാക്കറ്റുകളും വിതരണം ചെയ്തതായി ചീഫ് സെക്രട്ടറി അറിയിച്ചു.ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ 70% ബസ് സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചെന്നൈ മെട്രോ സാധാരണ സർവീസുകളും പുനഃരാരംഭിച്ചെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ കേന്ദ്രത്തോട് ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തി. 5,060 കോടിയുടെ ഇടക്കാല ആശ്വാസം വേണമെന്ന് അദ്ദേഹം പറഞ്ഞു. നാശനഷ്ടം വിലയിരുത്താൻ കേന്ദ്രസംഘത്തെ നിയോഗിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. നാശനഷ്ടം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിച്ച് ഉടൻ തന്നെ കേന്ദ്രത്തിന് കൈമാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം മിഷോങ് ചുഴലിക്കാറ്റ് ആന്ധ്ര തീരം തൊട്ടതോടെ ചെന്നൈയിൽ തുടർച്ചയായി പെയ്ത മഴ നിലച്ചു. എങ്കിലും വെള്ളക്കെട്ട് തുടരുകയാണ്. കടുത്ത ദുരിതമാണ് പല കുടംബങ്ങളും അനുഭവിക്കുന്നത്. അതിനിടെ അടുത്ത 24 മണിക്കൂറില്‍ ആന്ധ്രയില്‍ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. എട്ട് ജില്ലകള്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. 140 ട്രെയിനുകളും 40 വിമാനങ്ങളും റദ്ദാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+