കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസര്‍ഗ തീവ്ര ചുഴലികാറ്റായി മാറി; മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത; മുംബൈയില്‍ കനത്ത മഴയും കാറ്റും

Google Oneindia Malayalam News

മുംബൈ: അറബികടലില്‍ രൂപം കൊണ്ട് നിസര്‍ഗ ചുഴലികാറ്റ് അതിതീവ്ര ചുഴലികാറ്റായി മാറും. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയുള്ള ചുഴലികാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിസര്‍ഗ മുംബൈ തീരത്തോട് അടുക്കുകയാണ്. ഇന്ന് വൈകിട്ടോടെ മഹാരാഷ്ട്രയുടെ റായ്ഗഡ് ജില്ലയിലെ അലിബാഗിലൂടെയാണ് കാറ്റ് തീരത്തേക്ക് വീശുക.

Recommended Video

cmsvideo
Mumbai On Alert For Cyclone Nisarga, 110 KPH Winds, 6 Feet Waves Expected | Oneindia Malayalam

അതി തീവ്രമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വടക്കന്‍ മഹാരാഷ്ട്രയുടെ തീരവും ഗുജറാത്തിന്റെ തെക്കന്‍ തീരവും അതീവ ജാഗ്രതയിലാണ്.

NISERGA

തീരദേശ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. താനെ, മുംബൈ, പാല്‍ഖര്‍, റായ്ഗഡ് മേഖലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന മുംബൈയില്‍ നിസര്‍ഗയും ആശങ്ക വിതക്കുമേയെന്ന ഭീതിയിലാണ് അധികൃതര്‍. മുംബൈയില്‍ നിന്നും 17 വിമാന സര്‍വ്വീസുകള്‍ ഇന്റിഗോ റദ്ദാക്കി. ഒപ്പം ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

വീടുകളില്‍ തന്നെ എല്ലാവരും ഇരിക്കണമെന്നും പുറത്തേക്കിറങ്ങരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനം അഭിമുഖീകരിക്കുന്നതിനേക്കാള്‍ വലിയ ദുരന്തം നിസര്‍ഗ ഉണ്ടാക്കിയേക്കം. ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

രണ്ട് ആഴ്ച്ചക്കുള്ളില്‍ ഇന്ത്യന്‍ തീരത്തേക്ക് വീശിയടിക്കുന്ന രണ്ടാമത്തെ കാറ്റാണ് നിസര്‍ഗ. കഴിഞ്ഞ മാസം ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ഏറ്റവും ഭീകരമാര ഉംപുന്‍ ചുഴലികാറ്റ് ബംഗാളിലും ഒഡീഷന്‍ തീരങ്ങളിലും വലിയ നാശനഷ്ടം വിതച്ചിരുന്നു. സംഭവത്തില്‍ നൂറോളം പേര്‍ മരണപ്പെടുകയും ലക്ഷകണക്കിന് ആളുകളെ ഇത് ബാധിച്ചിട്ടുമുണ്ട്. ഒരു ലക്ഷം കോടിയുടെ നാശനഷ്ടമാണ് പശ്ചിം ബംഗാള്‍ മുഖ്യ മന്ത്രി കണക്കാക്കിയിട്ടുള്ളത്.

ദുബായിൽ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതി മരിച്ചു! 26 വയസ്സ്, യുവതി അർബുദരോഗിദുബായിൽ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതി മരിച്ചു! 26 വയസ്സ്, യുവതി അർബുദരോഗി

English summary
Cyclone Nisarga barreling towrds Mubai About 110 Km per Hour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X