കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിസർ​ഗ' തീരം തൊട്ടു; മുംബൈയില്‍ അതിശക്തമായ കാറ്റും മഴയും, അലിഭാഗില്‍ കടല്‍ക്ഷോഭം

Google Oneindia Malayalam News

മുംബൈ: നിസര്‍ഗ ചുഴലിക്കാറ്റ് തീരം തൊട്ടു. മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ അലിബാഗിലാണ് അതിശക്തമായ ചുഴലിക്കാറ്റായി മാറിയ നിസര്‍ഗ കരതൊട്ടത്. മഹാരാഷ്ട്രയുടെ വടക്കന്‍ തീരത്ത് ശക്തമായ മഴയും കടല്‍ക്ഷോഭവും അനുഭവപ്പെട്ടു കൊണ്ടിരിക്കുകയാണ്. മുംബൈയില്‍ 75 കിലോമീറ്റര്‍ വേഗതിയിലാണ് കാറ്റ് വീശുന്നത്. റായ്ഗഡ് ജില്ലയിലാണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ച് തുടങ്ങിയത്. ശക്തമായ കാറ്റില്‍ പലയിടത്തും കെട്ടടങ്ങളുടെ മേല്‍ക്കൂരകള്‍ പാറിപ്പോവുകയും കെട്ടിടങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു.

മൂന്ന് മണിക്കൂറോളം നിസര്‍ഗ മുംബൈ തീരത്ത് തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന കോവിഡ് വ്യാപനം നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ചുഴലിക്കാറ്റ് കൂടി കടന്ന വന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാറ്റ് മണിക്കൂറില്‍ 110 കിലോ മീറ്റര്‍ വര ശക്തി പ്രാപിച്ചേക്കും. കേരളത്തിലും പരക്കെ മഴ ലഭിക്കും. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി.

 nisargas

മുംബൈയിലും താനെയിലും പാല്‍ഘറിലും റായ്ഗഢിലും ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പുണ്ട്. സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായി പാല്‍ഘര്‍ മേഖലയില്‍ നിന്നും ഒട്ടേറെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. തീരപ്രദേശത്തെ കുടിലുകളും വീടുകളും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നേരത്തെ ഒഴിപ്പിച്ചിരുന്നു. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളില്‍ അടിയന്തര ചികിത്സ വേണ്ടുന്നവര്‍ക്കായുള്ള സജ്ജീകരണങ്ങളും ആശുപത്രികളും തയ്യാറാക്കുന്നുണ്ടെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം അറിയിച്ചു.

Recommended Video

cmsvideo
Mumbai On Alert For Cyclone Nisarga, 110 KPH Winds, 6 Feet Waves Expected | Oneindia Malayalam

ഉംപുന്‍ ചുഴലിക്കാറ്റിന് ദിവസങ്ങള്‍ കഴിയുന്നതിന് മുന്നെ രാജ്യത്ത് വീശിയടിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസര്‍ഗ. ഒരു നൂറ്റാണ്ടിനിടെ മൂംബൈ നഗരത്തില്‍ ആഞ്ഞടിക്കുന്ന ആദ്യ ചുഴലിക്കാറ്റുമാണ് നിസര്‍ഗ. ഇതിന് മുമ്പ് 129 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുംബൈ തീരത്തേക്ക് ഒരു ചുഴലിക്കാറ്റ് എത്തിയത്. വലിയ തോതില്‍ കടല്‍ കരയിലേക്ക് കയറാന്‍ സാധ്യതയുണ്ടെന്നും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്നും കണക്കുകൂട്ടുന്നുണ്ട്.

കൊല്ലപ്പെട്ട ഷീബയെ ഒടുവിൽ കണ്ടത് എട്ട് മണിയോടെ: കുറ്റകൃത്യം നടന്നത് എട്ടിനും പത്തിനും ഇടയിലെന്ന്കൊല്ലപ്പെട്ട ഷീബയെ ഒടുവിൽ കണ്ടത് എട്ട് മണിയോടെ: കുറ്റകൃത്യം നടന്നത് എട്ടിനും പത്തിനും ഇടയിലെന്ന്

 ചൈനീസ് ആപ്പുകളുടെ പേടിസ്വപ്‌നമായ ഇന്ത്യയുടെ ''റിമൂവ് ചൈന ആപ്‌സ്'' ഗൂഗിള്‍ റിമൂവ് ചെയ്തു, കാരണം ഇതാണ് ചൈനീസ് ആപ്പുകളുടെ പേടിസ്വപ്‌നമായ ഇന്ത്യയുടെ ''റിമൂവ് ചൈന ആപ്‌സ്'' ഗൂഗിള്‍ റിമൂവ് ചെയ്തു, കാരണം ഇതാണ്

 ഉത്ര കേസിൽ ട്വിസ്റ്റ്; സത്യം വെളിപ്പെടുത്തി രേണുകയും സൂര്യയും! എല്ലാം തുറന്ന് പറഞ്ഞു ഉത്ര കേസിൽ ട്വിസ്റ്റ്; സത്യം വെളിപ്പെടുത്തി രേണുകയും സൂര്യയും! എല്ലാം തുറന്ന് പറഞ്ഞു

English summary
Cyclone Nisarga: Landfall starts in maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X