കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
LIVE

തീവ്രത കുറഞ്ഞ് നിവാര്‍; ഈയാഴ്ച കൂടി മഴ തുടരുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് ഭീതിയിലാണ് തമിഴ്നാട്. പുതുച്ചേരിയിലും തമിഴ്നാട്ടിലുമായി ഒരുലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചു. ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പുതുച്ചേരിക്കും മാലക്കാനത്തിനും ഇടയ്ക്കുള്ള തീരത്ത് ചുഴലിക്കാറ്റ് പ്രവേശിക്കുകയും കര തൊടുകയും ചെയ്തു. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ ചെന്നൈ പ്രളയഭീതിയിലാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയാം....
Newest First Oldest First
പുതുച്ചേരിയിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി നാരായണ സാമി പറഞ്ഞു. മറ്റ് നാശനഷ്ടങ്ൾ സംഭവിച്ച് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമായ വിവരം ലഭിക്കുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിവാർ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെയും പുതുച്ചേരി മുഖ്യമന്ത്രിമാരുമായി സംസാരിച്ചതായും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകിയതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.
ചെന്നൈയിൽ രണ്ട് പേരും നാഗപട്ടണച്ച് ഒരാളുമാണ് മരിച്ചത്. മരം കടപുഴകി വീണാണ് ചെന്നൈ സ്വദേശിയായ 50 കാരൻ മരിച്ചത്.കോയമ്പേട്ട് വീടിന്റെ മട്ടുപ്പാവിൽ പൊട്ടിവീണ വൈദ്യുത കേബിളിൽനിന്ന് ഷോക്കേറ്റ് ബിഹാർ സ്വദേശിയായ 27 കാരനും മരിച്ചു. നാഗപട്ടണം ജില്ലയിൽ 16 കാരനാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാറ്റിൽ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് മരിക്കുകയായിരുന്നു.
കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെ രോഗബാധിതനായ മധ്യപ്രദേശ് സ്വദേശിയായ യുവ ഡോക്ടര്‍ മരിച്ചു. നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വ്യോമ ഗതാഗതം നിര്‍ത്തിവച്ചതോടെ ശസ്ത്രക്രിയയ്ക്കായി ചെന്നൈയിലെത്താന്‍ സാധിക്കാതെ വന്നതോടെയാണ് യുവ ഡോക്ടര്‍ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഒരു മാസത്തോളം കൊവിഡ് ചികിത്സയില്‍ കഴിയുകയായിരുന്ന മധ്യപ്രദേശ് സ്വദേശി ശുഭം ഉപാധ്യായ് (30) ആണ് മരണപ്പെട്ടത്.
ചുഴലിക്കാറ്റ് കാരണം തമിഴ്നാട്ടില്‍ ജീവഹാനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റവന്യൂ മന്ത്രി ആര്‍ബി ഉദയകുമാര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതിലുകള്‍ ഇടിഞ്ഞുവീണ സംഭവം റിപപ്ോര്‍ട്ട് ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു എന്നത് സന്തോഷ വാര്‍ത്തയാണെന്നും മന്ത്രി പറഞ്ഞു.
കടലൂരില്‍ കനത്ത നഷ്ടമുണ്ടായി. മരങ്ങള്‍ കടപുഴകി. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണ് കുട്ടി മരിച്ചു. വില്ലുപുരത്ത് വീട് തകര്‍ന്ന് ഒരാള്‍ മരിച്ചു. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിവാര്‍ തീവ്രത കുറയുന്നതോടെ കൊടുങ്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിരിക്കുന്നത്.
ചെന്നൈ വിമാനത്താവളവും മെട്രോ സര്‍വീസും തല്ക്കാലികമായി അടച്ചു. ട്രെയിന്‍ സര്‍വീസുകള്‍ സസ്പെന്റ് ചെയ്തു. പുതുച്ചേരി, ചെന്നൈ, കടലൂര്‍ എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. രണ്ടു പേര് മരിച്ചു എന്നാണ് ഇതുവരെയുള്ള വിവരം. പുുതച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയുടെ വീട്ടില്‍ വെള്ളം കയറി.