കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രത കുറഞ്ഞ് നിവാര്‍; ഈയാഴ്ച കൂടി മഴ തുടരുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Google Oneindia Malayalam News

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് ഭീതിയിലാണ് തമിഴ്‌നാട്. പുതുച്ചേരിയിലും തമിഴ്‌നാട്ടിലുമായി ഒരുലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചു. ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പുതുച്ചേരിക്കും മാലക്കാനത്തിനും ഇടയ്ക്കുള്ള തീരത്ത് ചുഴലിക്കാറ്റ് പ്രവേശിക്കുകയും കര തൊടുകയും ചെയ്തു. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ ചെന്നൈ പ്രളയഭീതിയിലാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയാം....

n

Newest First Oldest First
6:57 PM, 27 Nov

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു. അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
6:57 PM, 27 Nov

നിവാർ ചുഴലിക്കാറ്റ് ദുർബലമായെങ്കിലും തെക്കേ ഇന്ത്യയിലെ തീരമേഖലകളിൽ കനത്ത മഴ തുടരുന്നു
3:15 PM, 27 Nov

നിവാര്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രാപ്രദേശിലും വന്‍ കൃഷിനാശമുണ്ടാക്കിയതായി റിപ്പോര്‍ട്ട്
11:17 AM, 27 Nov

തമിഴ്നാട്ടില്‍ ഈയാഴ്ച കൂടി മഴ തുടരുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
9:08 AM, 27 Nov

പുതുച്ചേരിയിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി നാരായണ സാമി പറഞ്ഞു. മറ്റ് നാശനഷ്ടങ്ൾ സംഭവിച്ച് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമായ വിവരം ലഭിക്കുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിവാർ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെയും പുതുച്ചേരി മുഖ്യമന്ത്രിമാരുമായി സംസാരിച്ചതായും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകിയതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.
9:08 AM, 27 Nov

ചീഫ് സെക്രട്ടറി കെ ഷൺമുഖം ഉൾപ്പെടെയുള്ള മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥരോടൊപ്പം അദ്ദേഹം സ്ഥിതിഗതികൾ അവലോകനം ചെയ്തു.സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചതിനാൽ നിവാർ ചുഴലിക്കാറ്റിൽ വലിയ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
9:08 AM, 27 Nov

101 ഓളം വീടുകൾ നശിച്ചിട്ടുണഅട്. 1,086ഓളം മരങ്ങൾ വിവിധ ഇടങ്ങളിലായി കടപുഴുകി വീണു. അവയെല്ലാം നീക്കം ചെയ്യുകയും ചെയ്തതായി ഉദ്യോഗസ്ഥ്‍ അറിയിച്ചു.തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി പുതുച്ചേരിയോട് ചേർന്നുള്ള കടലൂർ സന്ദർശിച്ച് ജില്ലയിലെ നാശനഷ്ടങ്ങൾ വിലയിരുത്തി.
9:07 AM, 27 Nov

ചെന്നൈയിൽ രണ്ട് പേരും നാഗപട്ടണച്ച് ഒരാളുമാണ് മരിച്ചത്. മരം കടപുഴകി വീണാണ് ചെന്നൈ സ്വദേശിയായ 50 കാരൻ മരിച്ചത്.കോയമ്പേട്ട് വീടിന്റെ മട്ടുപ്പാവിൽ പൊട്ടിവീണ വൈദ്യുത കേബിളിൽനിന്ന് ഷോക്കേറ്റ് ബിഹാർ സ്വദേശിയായ 27 കാരനും മരിച്ചു. നാഗപട്ടണം ജില്ലയിൽ 16 കാരനാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാറ്റിൽ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് മരിക്കുകയായിരുന്നു.
9:07 AM, 27 Nov

നിവാർ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെയുണ്ടായ ദുരിതപെയ്തിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത നാശം. അപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. പല താഴ്ന്ന സ്ഥാലങ്ങളും വെള്ളത്തിനടയിലായി. ഇതുവരെ 2,27,300 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
10:35 PM, 26 Nov

നിവാർ ചുഴലിക്കാറ്റിന് പിന്നാലെ കൂഡല്ലൂരിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
6:56 PM, 26 Nov

ചുഴലിക്കാറ്റ് വീശിയ കൂഡല്ലൂർ പ്രദേശത്തെ സ്ഥിതിഗതികൾ വീക്ഷിക്കുന്നതിനായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സ്ഥലത്തെത്തി.
5:19 PM, 26 Nov

കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെ രോഗബാധിതനായ മധ്യപ്രദേശ് സ്വദേശിയായ യുവ ഡോക്ടര്‍ മരിച്ചു. നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വ്യോമ ഗതാഗതം നിര്‍ത്തിവച്ചതോടെ ശസ്ത്രക്രിയയ്ക്കായി ചെന്നൈയിലെത്താന്‍ സാധിക്കാതെ വന്നതോടെയാണ് യുവ ഡോക്ടര്‍ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഒരു മാസത്തോളം കൊവിഡ് ചികിത്സയില്‍ കഴിയുകയായിരുന്ന മധ്യപ്രദേശ് സ്വദേശി ശുഭം ഉപാധ്യായ് (30) ആണ് മരണപ്പെട്ടത്.
2:07 PM, 26 Nov

തമിഴ്നാട്ടിലെ മടിപ്പാക്കത്ത് വെള്ളം കയറിയ പ്രദേശത്ത് നിന്ന് വെള്ളമിറങ്ങുന്നു.
2:06 PM, 26 Nov

വെള്ളപ്പൊക്കമുണ്ടായ മുടിച്ചൂരിൽ നിന്നും വരദരാജപുരത്തും ആളുകളെ ഒഴിപ്പിച്ചു.
12:04 PM, 26 Nov

തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീർശെൽവം താരാമണിയിലെ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുന്നു.
11:28 AM, 26 Nov

മുടിച്ചൂരിലും വരദരാജപുരത്തും വെള്ളപ്പൊക്കം രൂപപ്പെട്ടു. 2015ൽ ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത് ഈ പ്രദേശത്താണ്. ചെമ്പരമ്പാക്കം റിസർവോയറിൽ നിന്ന് വെള്ളം തുറന്നുവിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.
11:16 AM, 26 Nov

ചുഴലിക്കാറ്റ് കാരണം തമിഴ്‌നാട്ടില്‍ ജീവഹാനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റവന്യൂ മന്ത്രി ആര്‍ബി ഉദയകുമാര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതിലുകള്‍ ഇടിഞ്ഞുവീണ സംഭവം റിപപ്ോര്‍ട്ട് ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു എന്നത് സന്തോഷ വാര്‍ത്തയാണെന്നും മന്ത്രി പറഞ്ഞു.
11:14 AM, 26 Nov

പുതുച്ചേരിയില്‍ ദുരന്തനിവാര സംഘം റോഡില്‍ നിന്ന് മരങ്ങള്‍ നീക്കി തുടങ്ങി. വൈദ്യുതി ബന്ധം പുനസ്ഥാപിച്ചുവരികയാണ്.
11:13 AM, 26 Nov

തമിഴ്‌നാട്ടില്‍ നിവാര്‍ ചുഴലിക്കാറ്റ് വേഗത കുറഞ്ഞു. കര്‍ണാടകയിലേക്ക് കാറ്റ് നീങ്ങുന്നു. ആന്ധ്ര-തമിഴ്‌നാട് തീരത്തെ മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് നിര്‍ദേശം. ചെന്നൈയില്‍ വെള്ളിയാഴ്ച രാവിലെ വരെ മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍.
9:15 AM, 26 Nov

രാവിലെ ഒമ്പത് മണി വരെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.70ലധികം വിമാനങ്ങള്‍ റദ്ദാക്കി. ചെന്നൈയിലെത്താനുള്ള 40 വിമാനങ്ങളും ഈ റദ്ദാക്കിയവയില്‍ ഉള്‍പ്പെടും.
9:11 AM, 26 Nov

കടലൂരില്‍ കനത്ത നഷ്ടമുണ്ടായി. മരങ്ങള്‍ കടപുഴകി. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണ് കുട്ടി മരിച്ചു. വില്ലുപുരത്ത് വീട് തകര്‍ന്ന് ഒരാള്‍ മരിച്ചു. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിവാര്‍ തീവ്രത കുറയുന്നതോടെ കൊടുങ്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിരിക്കുന്നത്.
9:09 AM, 26 Nov

ചെന്നൈ വിമാനത്താവളവും മെട്രോ സര്‍വീസും തല്‍ക്കാലികമായി അടച്ചു. ട്രെയിന്‍ സര്‍വീസുകള്‍ സസ്‌പെന്റ് ചെയ്തു. പുതുച്ചേരി, ചെന്നൈ, കടലൂര്‍ എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. രണ്ടു പേര്‍ മരിച്ചു എന്നാണ് ഇതുവരെയുള്ള വിവരം. പുുതച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയുടെ വീട്ടില്‍ വെള്ളം കയറി.
9:06 AM, 26 Nov

145 കിലോമീറ്റര്‍ വേഗതയിലാണ് നിവാര്‍ നിലം തൊട്ടതെങ്കിലും ഇപ്പോള്‍ 100 കിലോമീറ്റര്‍ വേഗതയായി കുറഞ്ഞു. രാജ്യത്ത് അനുഭവപ്പെടുന്ന ഏഴ് പ്രധാന ചുഴലിക്കാറ്റുകളില്‍ ഏറ്റവും വലിയ അഞ്ചാമത്തേതാണ് നിവാര്‍.
8:57 AM, 26 Nov

കഴിയുന്ന അത്രയും പുറത്തറിങ്ങാതെ ഇരിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ജനങ്ങളോട് അഭ്യര്‍ഥിച്ചു. 4000 ദുരന്ത സാധ്യതാ മേഖലകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
8:53 AM, 26 Nov

തമിഴ്‌നാട്ടില്‍ 16 ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.ജനങ്ങള്‍ പുറത്തിറങ്ങരുത് എന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന തിരമാലകള്‍ അടിക്കുന്നത് തുടരുകയാണ്.
8:51 AM, 26 Nov

പുതുച്ചേരിയിലും ചെന്നൈയിലും ശക്തമായ മഴ തുടരുകയാണ്. നിവാര്‍ ചുഴലിക്കാറ്റ് വടക്കുടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുന്നു. ശക്തി കുറഞ്ഞു എന്നാണ് വിലയിരുത്തല്‍. അടുത്ത മൂന്ന് മണിക്കൂറിനകം ശക്തി കുടുതല്‍ കുറയും. പക്ഷേ മഴ തുടരുന്നുണ്ട്.
8:49 AM, 26 Nov

പുതുച്ചേരിയില്‍ 2000 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുവരെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി നാരായണസ്വാമി അറിയിച്ചു.

English summary
Cyclone Nivar LIVE Updates: Heavy Rain in Chennai and Puducherry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X