കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫായിലിന്‍ ചുഴലിക്കാറ്റ് ഇന്ത്യയോടടുക്കുന്നു; 3മരണം

  • By Aswathi
Google Oneindia Malayalam News

ദില്ലി: ഫായിലിന്‍ കൊടുങ്കാറ്റ് തീരത്തു നിന്ന് 80 കിലോമീറ്റര്‍ അകലെയെത്തി. ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ വൈകിട്ട് ആറ് മണിയോടെ ചുഴലിക്കാറ്റ് ആഞ്ഞുവീശും എന്നാണ് റിപ്പോര്‍ട്ട്. കാറ്റില്‍ കടപുഴകിവീണ മരത്തിനടിയില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഗോപാല്‍പൂര്‍, പൂരി, പാരദ്വീപ്, ചാന്ദ്ബാലി എന്നിവിടങ്ങളില്‍ ഏറ്റവും അപകടകരമായ സ്ഥിതി സൂചിപ്പിക്കുന്ന പത്താം നമ്പര്‍ അപായസൂചിക നല്‍കി. ചുഴലിക്കാറ്റ് തീരത്തെത്തുമ്പോള്‍ പ്രതീക്ഷിക്കുന്ന വേഗത മണിക്കൂറില്‍ 240 കിലോമീറ്ററാണ്. കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ ജാഗ്രത നിര്‍ദ്ദശം നല്‍കി.

Cyclone Phailin

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ തുടരുകയാണ്. അഞ്ച് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയപാത അഞ്ചില്‍ ഗതാഗതം നിരോധിച്ചു. ഭൂവനേശ്വര്‍ വിമാനത്തവാളം അടച്ചു പൂട്ടി. ഫിയാലിന്‍ ചുഴലിക്കാറ്റ് ആന്ധ്ര-ഒഡീഷ തീരത്തേക്ക് അടുത്തിരിക്കെ അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ വന്‍ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തില്‍ പെടുന്ന ഫിയാലിന്‍ രണ്ടു സംസ്ഥാനങ്ങളിലായി 1.2 കോടി ജനങ്ങളെ ബാധിക്കുമെന്നാണ് കരുതുന്നത്. ഇരു സംസ്ഥാനങ്ങളിലെ തീരദേശ ജില്ലകളില്‍ നിന്നും അഞ്ചു ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

English summary
TV reports suggest Cyclone Phailin is 80 kilometres away from the coast of Andhra Pradesh and it will hit the coast at a speed of 230 kilometres per hour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X