കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫായലിന്‍ കത്രീനയെ വെല്ലും;ആന്ധ്ര, ഒറീസ ഭീതിയില്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ കനത്ത നാശം വിതച്ച കത്രീന ചുഴലിക്കാറ്റിനേക്കാള്‍ ശക്തമായിരിക്കും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫായലിന്‍ ചുഴലിക്കാറ്റെന്ന് റിപ്പോര്‍ട്ട്. 2013 ഒക്ടോബര്‍ 12 ശനിയാഴ്ട വൈകീട്ട് 6 മണിയോടെ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്ത് പ്രവേശിക്കുമെന്നാണ് കരുതുന്നത്. ഒരു കോടിയില്‍ അധികം ആളുകളെ ചുഴലിക്കാറ്റ് ബാധിച്ചേക്കും.

മുന്‍ കരുതല്‍ എന്ന നിലക്ക് 60,000 ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. നാവികസേനയും വ്യോമ സേനയും കരസേനയും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സന്നദ്ധമായി നില്‍ക്കുകയാണ്.

Cyclone Phailin

ദേശീയ ദുരന്ത നിവാരണ സേനയുടെ കണക്ക് അനുസരിച്ച് 1.2 കോടി ജനങ്ങളെ ഫായലിന്‍ ചുഴലിക്കാറ്റ് ബാധിക്കും. ദുരന്ത നിവാരണ സേനയുടെ 1,600 പ്രവര്‍ത്തകരെ ഇപ്പോള്‍ തന്നെ ആന്ധ്ര, ഒറീസ തീര പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. ആന്ധ്രയില്‍ 23 സംഘങ്ങളായും ഒറീസയില്‍ 14 സംഘങ്ങളായും ആണ് ദുരന്ത നിവാരണ സേന പ്രവര്‍ത്തിക്കുക.

കേന്ദ്ര സര്‍ക്കാരും അടിയന്തര നപടികളുമായി മുന്നോട്ട് പോവുകയാണ്. ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര യോഗം ദില്ലിയില്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

ആന്ധ്രയിലെ കലിംഗ പട്ടണത്തിനും ഒറീസയിലെ പാരദീപിനും ഇടയില്‍ ഗോപാല്‍പുരില്‍ വച്ചായിരിക്കും ചുഴലിക്കാറ്റ് കരയെ തൊടുക. മണിക്കൂറില്‍ 220 കിലോമീറ്റര്‍ ആയിരിക്കും കാറ്റിന്റെ വേഗത എന്നാണ് വിലയിരുത്തുന്നത്. ഇപ്പോള്‍ തന്നെ ആന്ധ്രയിലേയും ഒറീസയിലേയും തീരദേശ മേഖലയില്‍ കനത്ത മഴയും കാറ്റും തുടങ്ങിയിട്ടുണ്ട്. ചുഴലിക്കാറ്റിനൊപ്പം കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മണിക്കൂറില്‍ 25 സെന്റി മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ഇത് പ്രളയത്തിനും കാരണമാകും.

1990 ഒറീസ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ 10000 പേരാണ് മരിച്ചത്. അന്ന് 3000 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാറ്റടിച്ചത്. ഫായലിന്‍ ചുഴലിക്കാറ്റിന് മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗമാണ് പ്രവചിച്ചിട്ടുളഅളതെങ്കിലും അത് ചിലപ്പോള്‍ കൂടാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്..

English summary
Cyclone Phailin, a storm as big as the devastating hurricane Katrina that left USA's New Orleans a ghost town, is heading towards Andhra Pradesh and Odisha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X