കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫായിലിന്‍;ഒഡീഷയില്‍ എടിഎമ്മുകള്‍ തകരാറിലായി

  • By Meera Balan
Google Oneindia Malayalam News

ബെര്‍ഹാംപൂര്‍(ഒഡീഷ):ഫായിലിന്‍ കൊടുങ്കാറ്റിന്റെ ഭീഷണി അവസാനിച്ചപ്പോഴേയ്ക്കും ഒഡീഷയിലെ എടിഎമ്മുകള്‍ പ്രവര്‍ത്തനരഹിതമായി. ഇപ്പോള്‍ പണം എടുക്കുന്നതിന് ആന്ധ്രപ്രദേശിലേയ്ക്ക് പോകേണ്ട അവസ്ഥിലാണ് ഒഡീഷക്കാര്‍.

മിക്ക എടിഎമ്മുകളും പ്രവര്‍ത്തനരഹിതമായി. പല എടിഎമ്മുകള്‍ക്കും തകരാര്‍ സംഭവിച്ചു. വൈദ്യുതിയില്ലാത്തതും എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കി. ബെര്‍ഹാംപൂര്‍ നഗരത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ( എസ്ബിഐ) യുടെ ഒരൊറ്റ എടിഎം മാത്രമാണ് പ്രവര്‍ത്തിയ്ക്കുന്നത്. ബെര്‍ഹാംപൂര്‍ സ്വദേശിയായ ശ്രീനിഭാഷ് റാവു 35 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ആന്ധ്രയിലെത്തിയാണ് എടിഎം ഉപയോഗിച്ചത്. ബെര്‍ഹാംപൂര്‍ നിവാസികളുടെ മിക്കവരുടേയും അവസ്ഥ ഇത് തന്നെയാണ്.

Phailin

ഒട്ടേറെ ആളുകളാണ് പണം പിന്‍വലിയ്ക്കുന്നതിനും മൊബൈല്‍ റീചാര്‍ജ്ജ് ചെയ്യുന്നതിനുമായി ആന്ധ്രയിലെത്തുന്നത്. വാര്‍ത്ത അയക്കുന്നതിനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനുമായി അയല്‍ സംസ്ഥാനങ്ങളില്‍ പോകേണ്ട അവസ്ഥയാണെന്ന് പ്രദേശത്തെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു.

English summary
People of this silk city in south Odisha are crossing over to Andhra Pradesh in search of ATMs to withdraw money as almost all such facilities in the city are lying defunct since Cyclone Phailin hit the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X