കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെതായ് ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടു! ഒരു മരണം.. വ്യാപക നാശം.. മുന്നറിയിപ്പ്

  • By Aami Madhu
Google Oneindia Malayalam News

ആന്ധ്രാപ്രദേശില്‍ കനത്ത നാശം വിതച്ച് ഫെതായ് ചുഴലിക്കാറ്റ് വീശിയടിക്കുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടത്. അതിശക്തമായ കാറ്റും മഴയിലും കനത്ത നാശങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മഴയെ തുടര്‍ന്ന് ഗോദാവരി ജില്ലയില്‍ ഉണ്ടായിരുന്ന മണ്ണിടിച്ചലിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു.

 phethaidd-1545046101.jp

ചുഴലിക്കാറ്റ് മണിക്കൂറില്‍ 80-90 കിമി വേഗത്തിലാണ് വീശുന്നത്. കിഴക്കന്‍ ഗോദാവരി ജില്ലയില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി,വിശാഖപട്ടണം, കൃഷ്ണ , ഗുണ്ടൂര്‍ എന്നീ ജില്ലകളില്‍ അതി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തേക്കും പുറത്തേക്കുമുള്ള 23 തീവണ്ടി സര്‍വ്വീസുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്. വിശാഖപട്ടണത്തേക്കുള്ള വ്യോമയാന സര്‍വ്വീസുകളേയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ചില വിമാന സര്‍വ്വീസുകള്‍ ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. തീരപ്രദേശ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയതോടെ ഞായറാഴ്ച ചെന്നൈ, നാഗപട്ടണം , പുതുച്ചേരി, എന്നിവിടങ്ങളില്‍ കനത്ത കാറ്റും കടല്‍ക്ഷോഭവും അനുഭവപ്പെട്ടിരുന്നു.

English summary
Cyclone Phethai LIVE updates: Two killed as storm makes landfall in Andhra Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X