Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൗട്ടെ കൂടുതല്‍ തീവ്ര ചുഴലിക്കാറ്റായി, മണിക്കൂറില്‍ 210 കി.മീ വരെ വേഗം, ഇന്ന് രാത്രി പൂര്‍ണമായും കര തൊടും

തിരുവനന്തപുരം: 'ടൗട്ടെ' മധ്യകിഴക്കൻ അറബിക്കടലിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറി. ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ടൗട്ടെ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. നിലവില്‍ മുംബൈ തീരത്ത് നിന്ന് 150 കിലോമീറ്റര്‍ അകലെയുളള ടൗട്ടെ ഇന്ന് രാത്രി പൂര്‍ണമായും കര തൊടും.

Recommended Video

cmsvideo
    Cyclone Tauktae Expected To Hit Gujarat In Evening | Oneindia Malayalam

    മധ്യകിഴക്കൻ അറബിക്കടലിൽ ഉള്ള അതിശക്ത ചുഴലിക്കാറ്റ് , കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 20 കി.മീ വേഗതയിൽ വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറി 17 മെയ് 2021 ന് രാവിലെ 05 .30 ന് മധ്യകിഴക്കൻ അറബിക്കടലിൽ18 . 5 °N അക്ഷാംശത്തിലും 71 .5 °E രേഖാംശത്തിലും എത്തിയിരിക്കുന്നു. മുംബൈ തീരത്തുനിന്ന് 160 കി.മീ തെക്കു-തെക്കു പടിഞ്ഞാറ് മാറിയും, തെക്കു-തെക്കു കിഴക്കു ദിശയിൽ വെറാവൽ (ഗുജറാത്ത് ) തീരത്തു നിന്ന് 290 കി.മീയും തെക്ക് -തെക്കു കിഴക്കായി ദിയു വില് നിന്ന് 250 കിലോമീറ്ററും പാക്കിസ്ഥനിലെ കറാച്ചിയിൽ നിന്നും 840 കി.മീ തെക്കു കിഴക്കു ദിശയിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.

    covid

    ശക്തിപ്രാപിച്ച അതിതീവ്ര ചുഴലിക്കാറ്റ് വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും ഇന്ന് ( മെയ് 17) വൈകുന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തുകയും തുടർന്ന് രാത്രി 8 മണിയ്ക്കും 11 മണക്കും ഇടയിൽ ഗുജറാത്തിലെ പോർബന്ദർ, മഹുവ (ഭാവ്നഗർ ജില്ല ) തീരങ്ങൾക്കിടയിലൂടെ അതിശക്ത ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 185 കിലോമീറ്റര് വരെ വേഗതയിൽ കരയിലേക്ക് പ്രവേശിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

    കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

    കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്ന് വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ഓറഞ്ച് , യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്

    പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+