കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ തീരം കടന്ന് ടൗട്ടെ: കനത്ത മഴ തുടരുന്നു, മഹാരാഷ്ട്രയിലും നാശനഷ്ടങ്ങള്‍

Google Oneindia Malayalam News

Newest First Oldest First
1:53 AM, 18 May

കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ്
1:53 AM, 18 May

ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അവലോകനം നടത്തി. ശക്തമായ കാറ്റിനെത്തുടർന്ന് വീണ മരങ്ങളും വൈദ്യുത തൂണുകളും നീക്കം ചെയ്ത ശേഷം വാഹന ഗതാഗതം പുന: സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് ട്വീറ്റ് ചെയ്തു.
1:53 AM, 18 May

മഹാരാഷ്ട്രയില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ ആറ് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
1:53 AM, 18 May

ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപതിക്കുകയും ചെയ്തിട്ടുണ്ട്. പലയിടത്തും മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കും തടസ്സപ്പെട്ടു. കനത്ത മഴയും തുടരകയാണ്. മുന്‍കരുതലിന്‍റെ ഭാഗമായി ആശുപത്രിയില്‍നിന്നുള്ള കോവിഡ് രോഗികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു.
1:52 AM, 18 May

പുലർച്ചെ 12.40 ന്, അതിതീവ്ര ചുഴലിക്കാറ്റ് ചുഴലിക്കാറ്റായി ദുർബലപ്പെടുകയും ഡിയുവിൽ നിന്ന് 30 കിലോമീറ്റർ വടക്കുകിഴക്കായി സൗരാഷ്ട്ര മേഖലയെ കേന്ദ്രീകരിക്കുകയും ചെയ്തുവെന്ന് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തകമാക്കുന്നത്. നിലവില്‍ ഏറ്റവും ഉയര്‍ന്ന വേഗത 150-160 കിലോമീറ്റര്‍ ആണെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
1:52 AM, 18 May

ചുഴലിക്കാറ്റ് പൂര്‍ണ്ണമായും തീരം കടന്ന് കരയിലൂടെയാണ് ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നാണ് കാലവസ്ഥാന നീരീക്ഷണ വകുപ്പ് പുലര്‍ച്ചെ 1.30 ഓടെ വ്യക്തമാക്കിയിരിക്കുന്നത്.
1:52 AM, 18 May

ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തില്‍ തീരം തൊട്ടു. മണിക്കൂറില്‍ 165-175 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കുന്ന കാറ്റില്‍ ഗുജറാത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്
9:35 PM, 17 May

മുംബൈയിൽ, മണിക്കൂറിൽ 114 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുകയാണ്. കനത്ത മഴയും നഗരത്തെ ബാധിച്ചു. മഴശക്തമായതിനെ തുടര്‍ന്ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. തീരപ്രദേശങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ ഇന്നലെ മഹാരാഷ്ട്ര സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കോവിഡ് രോഗികളെയും മെയ്ക്ക്-ഷിഫ്റ്റ് സൗകര്യങ്ങളിലേക്ക് മാറ്റി.
9:34 PM, 17 May

തീരദേശ കർണാടകയിൽ എട്ട് പേരാണ് മഴക്കെടുതികളില്‍ മരിച്ചത്. കർണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, കൊടഗു, ചിക്കമഗളൂരു, ഹസ്സൻ, ബെലഗവി എന്നീ ഏഴ് ജില്ലകളിലെ 121 ഗ്രാമങ്ങളില്‍ ചുഴലിക്കാറ്റ് നാശം വിതിച്ചിട്ടുണ്ട്.
9:34 PM, 17 May

മഹാരാഷ്ട്രയില്‍ അതിശക്തമായ വീശിയടിച്ച കാറ്റിലും മഴയിലും ആറുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്.
9:34 PM, 17 May

ടൗട്ടെ ചുഴലിക്കാറ്റ് ഭീതിയില്‍ ഗുജറാത്തിലെ തീരദേശ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പട്ടാളത്തെ വിന്യസിച്ചു. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടെ ഇന്ന് രാത്രിയോടെ പോർബന്ദറിനും മഹുവയ്ക്കും ഇടയിലുള്ള പ്രദേശത്ത് തീരം തൊട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിനായി പട്ടാളത്തെ കൂടി വിന്യസിച്ചത്
7:55 PM, 17 May

കേരളത്തില്‍ ടൗട്ടെ ഭീതി ഒഴിയുന്നതായി മുഖ്യമന്ത്രി
7:55 PM, 17 May

സംസ്ഥാനത്തെ 175 ദുരിതാശ്വാസ ക്യാമ്പുകളിലായി 1479 കുടുംബങ്ങളില്‍പ്പെട്ട 5235 പേർ കഴിയുന്നു
10:44 AM, 17 May

മേയ് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30-40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
10:26 AM, 17 May

കാലാവസ്ഥാ വകുപ്പിന്റെ ദീർഘകാല പ്രവചനമനുസരിച്ച് 23 വരെ കേരളത്തിൽ പതിവിലും കൂടുതൽ മഴ ലഭിക്കും. 31-ന് കാലവർഷമെത്തുമെന്നാണ് കരുതുന്നത്. അതിനു മുന്നോടിയായും മഴയ്ക്കു സാധ്യതയുണ്ട്
10:02 AM, 17 May

തിങ്കളാഴ്ച രാത്രി 11.30 വരെ കേരളതീരത്ത് മൂന്നുമുതൽ നാലരവരെ മീറ്റർ ഉയരത്തിൽ തിരമാലകളടിക്കാൻ സാധ്യതയുണ്ടെന്ന് സമുദ്ര പരിസ്ഥിതി പഠനകേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളതീരത്തുനിന്നുള്ള മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ നിരോധനം തുടരും.
9:55 AM, 17 May

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം. ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
9:35 AM, 17 May

ടൗട്ടെ കൂടുതല്‍ തീവ്രമായ ചുഴലിക്കാറ്റായി. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ വേഗം. നിലവില്‍ മുംബൈ തീരത്ത് നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ടൗട്ടെ ഇന്ന് രാത്രി പൂര്‍ണമായും കര തൊടും.
9:28 AM, 17 May

ടൗട്ടെ കേരള തീരം തൊട്ടില്ലെങ്കിലും സംസ്ഥാനത്ത് ചുഴലികാറ്റിന്റെ സ്വാധീനം തുടരും. പല ജില്ലകളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. നാളെയോടെ മഴയുടെ ശക്തി കുറയും.
8:47 AM, 17 May

തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടെ ഇന്ന് പുലർച്ചെ കൂടുതൽ ശക്തിപ്രാപിച്ചു അതിശക്ത ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു
5:42 PM, 16 May

കര്‍ണാടകത്തില്‍ ആറ് ജില്ലകളിലും മൂന്ന് തീരദേശ ജില്ലകളിലും മൂന്ന് മലനാട് ജില്ലകളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴക്കെടുതിയില്‍ 73 ജില്ലകളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
5:41 PM, 16 May

പതിനെട്ടിന് ഗുജറാത്തിന് തീരത്തിനടുത്തെത്തുന്ന ടൗട്ട് അന്ന് ഉച്ചയ്‌ക്കോ വൈക്കീട്ടോ പോര്‍ബന്ദറിനും നാലിയയ്ക്കും ഇടയില്‍ തീരം തൊട്ടേക്കും. തീരം തൊടുമ്പോള്‍ മണിക്കൂറില്‍ 150 മുതല്‍ 16 കിലോ മീറ്റര്‍ വരെ വേഗമുണ്ടാവും.
5:34 PM, 16 May

കേരള തീരത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം 17 വരെ തുടരും. അതുവരെ അതിതീവ്രമോ ശക്തമോ ആയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
5:33 PM, 16 May

ടൗട്ടെ അതിശക്ത ചുഴലിയായി മാറി. ഗോവയില്‍ കനത്ത മഴ. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഗോവയില്‍ അതിശക്തി ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പുണ്ട്‌
2:52 PM, 16 May

ടൗട്ടേ ചുഴലിക്കാറ്റ് നിലം തൊടുന്ന സാഹചര്യത്തില്‍ ഗുജറാത്ത് തീരത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ദുരന്ത നിവാരണത്തിന് 79 ടീമിനെ എന്‍ഡിആര്‍എഫ് വിന്യസിച്ചു.
2:51 PM, 16 May

ടൗട്ടേ ചുഴലിക്കാറ്റ് മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്ര-ഗുജറാത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.
2:49 PM, 16 May

തിരുവനന്തപുരത്ത് ഇടവിട്ട് ശക്തമായ മഴയും കാറ്റും കടല്‍ക്ഷോഭവും തുടരുകയാണ്.
2:48 PM, 16 May

ടൗട്ടേ ചുഴലിക്കാറ്റ്: എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്‌
1:15 PM, 16 May

കേരളത്തില്‍ പല ജില്ലകളിലും കനത്ത മഴ തുടരുന്നു. വടക്കന്‍ കേരളത്തില്‍ ഇന്നും കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌
9:59 AM, 16 May

ടൗട്ടെ ചുഴലിക്കാറ്റ് ശക്തമായി വരുന്ന സാഹചര്യത്തില്‍ എല്ലാവരും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
READ MORE

തിരുവനന്തപുരം/ ദില്ലി: ടൗട്ടെ ചുഴലിക്കാറ്റ് രൂപം കൊണ്ടതോടെ സംസ്ഥാനത്ത് കനത്ത മഴ. വടക്കന്‍ കേരളത്തിലാണ് ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നത്. വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് അടക്കം പ്രഖ്യാപിച്ചിരിക്കുകയാണ്. വിവരങ്ങള്‍ തല്‍സമയം അറിയാം

ലോക്ക്ഡൗണില്‍ ഹൈദരാബാദ്- ചിത്രങ്ങള്‍ കാണാം

rain

ഭാനു ശ്രീ മെഹ്റയുടെ പുതിയ ചിത്രങ്ങള്‍ കാണാം

{document1}#mce_temp_url#

English summary
Cyclone Tauktae : Speed, Current Location, Live Map, Expected Landfall, Latest Live News Updates in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X