കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരം കടന്ന് ടൗട്ടെ ചുഴലിക്കാറ്റ്: സഞ്ചാരം കരയിലൂടെ, ഗുജറാത്തില്‍ കനത്ത മഴ, വന്‍ നാശനഷ്ടങ്ങള്‍

Google Oneindia Malayalam News

അഹമ്മദാബാദ്: ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തില്‍ തീരം തൊട്ടു. മണിക്കൂറില്‍ 165-175 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കുന്ന കാറ്റില്‍ ഗുജറാത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചുഴലിക്കാറ്റ് പൂര്‍ണ്ണമായും തീരം കടന്ന് കരയിലൂടെയാണ് ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കാലവസ്ഥാന നീരീക്ഷണ വകുപ്പ് പുലര്‍ച്ചെ 1.27 ഓടെ പുറപ്പെടുവിച്ച് അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Recommended Video

cmsvideo
Tauktae cyclone entered in Gujarat | Oneindia Malayalam

പുലർച്ചെ 12.40 ന്, അതിതീവ്ര ചുഴലിക്കാറ്റ് ചുഴലിക്കാറ്റായി ദുർബലപ്പെടുകയും ഡിയുവിൽ നിന്ന് 30 കിലോമീറ്റർ വടക്കുകിഴക്കായി സൗരാഷ്ട്ര മേഖലയെ കേന്ദ്രീകരിക്കുകയും ചെയ്തുവെന്ന് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തകമാക്കുന്നത്. നിലവില്‍ ഏറ്റവും ഉയര്‍ന്ന വേഗത 150-160 കിലോമീറ്റര്‍ ആണെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപതിക്കുകയും ചെയ്തിട്ടുണ്ട്. പലയിടത്തും മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കും തടസ്സപ്പെട്ടു. കനത്ത മഴയും തുടരകയാണ്. മുന്‍കരുതലിന്‍റെ ഭാഗമായി ആശുപത്രിയില്‍നിന്നുള്ള കോവിഡ് രോഗികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു.

 tukde

മഹാരാഷ്ട്രയില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ ആറ് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അവലോകനം നടത്തി. ശക്തമായ കാറ്റിനെത്തുടർന്ന് വീണ മരങ്ങളും വൈദ്യുത തൂണുകളും നീക്കം ചെയ്ത ശേഷം വാഹന ഗതാഗതം പുന: സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് ട്വീറ്റ് ചെയ്തു.

കർണാടകയിൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ എട്ട് പേർ മരിച്ചു. കർണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, കൊടഗു, ചിക്കമഗളൂരു, ഹസ്സൻ, ബെലഗവി എന്നീ ഏഴ് ജില്ലകളിലെ 121 ഗ്രാമങ്ങളില്‍ ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. കേരളത്തിൽ ഏഴ് പേർ മരിക്കുകയും 1500 ഓളം വീടുകൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച വൈകീട്ട് വ്യക്തമാക്കി.

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

വേലിയേറ്റം, വെള്ളപ്പൊക്കം എന്നിവയെക്കുറിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഗുജറാത്ത് സർക്കാർ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ഒരു ലക്ഷത്തോളം പേരെ നേരത്തെതന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. തെക്കൻ ജില്ലകളായ സൗരാഷ്ട്ര, ഡിയു എന്നിവിടങ്ങളിൽ ചൊവ്വാഴ്ചയും കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ ഓഫീസ് അറിയിച്ചു. മധ്യപ്രദേശിലും ഉത്തര്‍പ്രദേശിന്‍റെ ചില ഭാഗങ്ങളിലും മഴ പ്രതീക്ഷിക്കുന്നു.

ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

English summary
Cyclone Tauktae Landfall process completed:says IMD Heavy rains continue in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X