ടൗട്ടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നു; ശക്തമായ മഴ തുടരും
മണിക്കൂറിൽ 135 കിലോമീറ്ററിൽ നിന്നും കാറ്റിന്റെ വേഗത 115 മുതൽ 125 കിലോമീറ്റർ വരെയായി കുറഞ്ഞിട്ടുണ്ട്
രാജ്യത്ത് വലിയനാശനഷ്ടങ്ങളുണ്ടാക്കിയ ടൗട്ടെ ചുഴലിക്കാറ്റ് ദുർബലമാകുന്നു. ഗുജറാത്ത് തീരത്തെത്തിയതിന് പിന്നാലെയാണ് അതി തീവ്ര ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ദുർബലമായത്. ദിയുവിൽ നിന്ന് 95 കിലോമീറ്റർ അകലെയും അമ്രേലിയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ചുഴലിക്കാറ്റ് കേന്ദ്രീകരിച്ചിരിക്കുന്നത്. മണിക്കൂറിൽ 135 കിലോമീറ്ററിൽ നിന്നും കാറ്റിന്റെ വേഗത 115 മുതൽ 125 കിലോമീറ്റർ വരെയായി കുറഞ്ഞിട്ടുണ്ട്.
വരുന്ന മണിക്കൂറുകളിൽ കാറ്റിന്റെ തീവ്രത ഇനിയും കുറയുമെന്നാണ് കാലാവസ്ഥ വിദഗ്ധർ കരുതുന്നത്. അതേസമയം ഗുജറാത്ത് തീരപ്രദേശങ്ങളിലും സൗരാഷ്ട്രയിലും അതിതീവ്ര മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ദിയു, ഗിർ സോമനാഥ്, ജുനഗഡ്, സുരേന്ദ്ര നഗർ, രാജ്കോട്ട്, ഭാറൂച്ച്, ആനന്ദ് എന്നിവിടങ്ങളിൽ നൂറു കിലോമീറ്ററിന് മുകളിൽ വേഗതയിൽ കാറ്റ് വീശുകയും ചെയ്യും.

പുലർച്ചെ 12.40 ന്, അതിതീവ്ര ചുഴലിക്കാറ്റ് ചുഴലിക്കാറ്റായി ദുർബലപ്പെടുകയും ഡിയുവിൽ നിന്ന് 30 കിലോമീറ്റർ വടക്കുകിഴക്കായി സൗരാഷ്ട്ര മേഖലയെ കേന്ദ്രീകരിക്കുകയും ചെയ്തുവെന്ന് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തകമാക്കുന്നത്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപതിക്കുകയും ചെയ്തിട്ടുണ്ട്. പലയിടത്തും മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കും തടസ്സപ്പെട്ടു. കനത്ത മഴയും തുടരകയാണ്. മുന്‍കരുതലിന്‍റെ ഭാഗമായി ആശുപത്രിയില്‍നിന്നുള്ള കോവിഡ് രോഗികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു.
Recommended Video
മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍
വേലിയേറ്റം, വെള്ളപ്പൊക്കം എന്നിവയെക്കുറിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഗുജറാത്ത് സർക്കാർ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ഒരു ലക്ഷത്തോളം പേരെ നേരത്തെതന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. തെക്കൻ ജില്ലകളായ സൗരാഷ്ട്ര, ഡിയു എന്നിവിടങ്ങളിൽ ചൊവ്വാഴ്ചയും കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ ഓഫീസ് അറിയിച്ചു. മധ്യപ്രദേശിലും ഉത്തര്‍പ്രദേശിന്‍റെ ചില ഭാഗങ്ങളിലും മഴ പ്രതീക്ഷിക്കുന്നു.
ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍












Click it and Unblock the Notifications