കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിത്‌ലി ചുഴലിക്കൊടുങ്കാറ്റ് താണ്ഡവമാടുന്നു; മരണ സംഖ്യ ഉയര്‍ന്നു, കനത്ത നാശനഷ്ടം, ആന്ധ്ര ഇരുട്ടില്‍

Google Oneindia Malayalam News

ഹൈദരാബാദ്: തിത്‌ലി ചുഴലിക്കൊടുങ്കാറ്റില്‍ കനത്ത നാശനഷ്ടം. ആന്ധ്രയിലും ഒഡീഷയിലുമാണ് കാറ്റ് നാശം വിതച്ചത്. ആന്ധ്രയില്‍ എട്ട് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പല ഭാഗത്തും മരണമുണ്ടായി എന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്നാല്‍ എട്ടുപേരുടെ കാര്യത്തിലാണ് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. വ്യാഴാഴ്ച പുലര്‍ച്ചെ തുടങ്ങിയ ചുഴലിക്കാറ്റ് ആന്ധ്രയിലാണ് കൂടുതല്‍ നാശമുണ്ടാക്കിയത്. ഗതാഗതങ്ങള്‍ താറുമാറായി. ഒഡീഷയില്‍ മാത്രം മൂന്ന് ലക്ഷം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ.....

എട്ട് പേര്‍ മരിച്ചു

എട്ട് പേര്‍ മരിച്ചു

ആന്ധ്രയിലെ ശ്രീകാകുളം, വിജയനഗരം ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടിടത്തുമായി എട്ട് മരിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയത്.

ഗതാഗതം നിലച്ചു

ഗതാഗതം നിലച്ചു

ഗതാഗത മാര്‍ഗങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. റോഡ് ഗതഗാതം മിക്ക സ്ഥലങ്ങളിലും മുടങ്ങി. ഒട്ടേറെ ട്രെിന്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കി. പരദീപ് തുറമുഖത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ശ്രീകാകുളം ജില്ലയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ കനത്ത നാശനഷ്ടമുണ്ടായി.

ഏഴായിരം ഇലക്ട്രിക് പോസ്റ്റുകള്‍

ഏഴായിരം ഇലക്ട്രിക് പോസ്റ്റുകള്‍

ആന്ധ്രയില്‍ ഏഴായിരം ഇലക്ട്രിക് പോസ്റ്റുകള്‍ മുറിഞ്ഞുവീണു. വൈദ്യുത ബന്ധം പൂര്‍ണമായി നിലച്ചു. അഞ്ച് ലക്ഷം പേര്‍ ഇരുട്ടിലാണെന്നാണ് ശ്രീകാകുളം ജില്ലാ ഭരണകൂട മേധാവി കെ ധനന്‍ജയ റെഡ്ഡി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. എല്ലാ വരും മുന്‍കൈയ്യെടുത്ത് ആന്ധ്രയെ സഹായിക്കണമെന്ന് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടു.

തീവ്രത കുറഞ്ഞു

തീവ്രത കുറഞ്ഞു

ഉച്ചയ്ക്ക് ശേഷം കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയോടെ കാറ്റ് പൂര്‍ണമായും ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തി കുറയുമെന്നാണ് കരുതുന്നതെങ്കിലും എപ്പോള്‍ വേണമെങ്കിലും തീവ്രത കൂടാമെന്ന സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.

ഒഡീഷയില്‍ മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു

ഒഡീഷയില്‍ മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു

ഒഡീഷയില്‍ നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണുണ്ടായത്. മൂന്ന് ലക്ഷം പേരെ അഞ്ചുജില്ലകളില്‍ നിന്നായി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കാറ്റ് മുന്‍കൂട്ടി കണ്ട് ആളുകളെ വന്‍തോതില്‍ ഒഴിപ്പിച്ചത് ഗുണമായി. ഒഡീഷയില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദുരന്തനിവാരണ ഉദ്യോഗസ്ഥന്‍ ബിപി സേതി പറഞ്ഞു.

മീ ടൂ കാമ്പയിനിടെ വേറിട്ട സംഭവം; സംവിധായകന്റെ മുഖത്തടിച്ച് പ്രശസ്ത നടി!! പൊട്ടിക്കരഞ്ഞ് ഭാര്യമീ ടൂ കാമ്പയിനിടെ വേറിട്ട സംഭവം; സംവിധായകന്റെ മുഖത്തടിച്ച് പ്രശസ്ത നടി!! പൊട്ടിക്കരഞ്ഞ് ഭാര്യ

English summary
Cyclone Titli: 8 dead in Andhra Pradesh; cyclonic storm to weaken gradually
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X