കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ധ തീരം തൊട്ടു: റെയില്‍പ്പാളങ്ങള്‍ തകര്‍ന്നു, വൈദ്യുതി വിഛേദിച്ചു

ഉച്ചയ്ക്ക് ഒരുമണി മുതല്‍ മൂന്നുവരെ വീടിന് പുറത്തേക്കിറങ്ങരുതെന്ന് ചെന്നൈ നിവാസികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം

Google Oneindia Malayalam News

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത വര്‍ധ ചുഴലിക്കാറ്റ് ദക്ഷിണേന്ത്യന്‍ തീരത്ത് ശക്തി പ്രാപിയ്ക്കുന്നു. ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ തീരത്തേയ്ക്ക് അടുക്കുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് ഒരുമണി മുതല്‍ മൂന്നുവരെ വീടിന് പുറത്തേക്കിറങ്ങരുതെന്ന് ചെന്നൈ നിവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരത്തുനിന്ന് കാറ്റ് കരയിലേക്ക് വീശാനുള്ള സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം.

Read also: വര്‍ധ: കാറ്റിലുലഞ്ഞ് ചെന്നൈ, തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത ജാദഗ്രതാ നിര്‍ദേശം

ചെന്നൈയില്‍ നിന്ന് 87 കിലോമീറ്റര്‍ തെക്ക് മാറി ബംഗാള്‍ ഉള്‍ക്കടലിലുള്ള ചുഴലിക്കാറ്റ് 13- 14 വേഗത്തില്‍ മുമ്പോട്ടുനീങ്ങുന്നുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്‌നാടിന് പുറമേ ആന്ധ്രപ്രദേശിലും പുതുച്ചേരിയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read also: നാഡയല്ല വര്‍ധ, ദക്ഷിണ തീരത്ത് വര്‍ധ ആഞ്ഞുവീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വിമാനത്താവളം അടച്ചിട്ടു

ഞായറാഴ്ച രാത്രി മുതല്‍ തന്നെ മഴയും കാറ്റും കാറ്റും ശക്തമായതോടെ ചെന്നൈ വിമാനത്താവളം അടച്ചിട്ടു. ചെന്നൈയിലേക്കുള്ള വിമാനത്താവളങ്ങളും വഴിതിരിച്ചുവിട്ടു.

കരയില്‍ ശക്തി കുറയും

ഉച്ചയ്ക്ക് രണ്ടിനും ഇടയ്ക്ക് കാറ്റ് കരയിലേയ്ക്ക് കടക്കുമെന്നും ഇതോടെ തീവ്രത കുറയുമെന്നുമാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍.

അര്‍ധ സൈനിക വിഭാഗം സുസജ്ജം

തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും കാറ്റും മഴയും ശക്തി പ്രാപിച്ചതോടെ തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളായ കണ്ണപ്പാര്‍ തിണ്ഡല്‍, മണലി, പുലിക്കോട്ട്, തംബരം, മഹാബലി പുരം എന്നിവിടങ്ങളിലും പുതുച്ചേരിയിലും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി അര്‍ദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

ആളുകളെ ഒഴിപ്പിച്ചു

ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളായ കാഞ്ചീപുരം, തിരുവള്ളൂര്‍, വില്ലുപുരം എന്നിവിടങ്ങളില്‍ നിന്നായി 4,622 പേരെ ഒഴിപ്പിച്ചു.

റെക്കോര്‍ഡ് മഴ

റെക്കോര്‍ഡ് മഴ

ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ 9.30 വരെ 7.5 സെന്റീമീറ്റര്‍ മഴയാണ് ചെന്നൈയില്‍ ലഭിച്ചത്. ചെന്നൈ നഗരത്തിലെ അന്തരീക്ഷ താപനില 21 ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നിട്ടുണ്ട്.

കടല്‍ പ്രക്ഷുബ്ദം

കടല്‍ പ്രക്ഷുബ്ദം

ആന്ധ്രാപദേശിലും തമിഴ്‌നാട്ടിലെ വടക്കന്‍ തീരത്തും കടല്‍ പ്രക്ഷുബ്ദമായതിനാല്‍ 48 മണിക്കൂര്‍ നേരത്തെക്ക് കടലിലിറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നാവിക സേന തീരത്ത്

നാവിക സേന തീരത്ത്

അടിയന്തര ഘട്ടങ്ങള്‍ സുസജ്ജമായ ഇന്ത്യന്‍ നാവിക സേന തീരങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. നാവിക സേനയുടെ യുദ്ധക്കപ്പലുകള്‍, ഡോക്ടര്‍മാര്‍, റബ്ബര്‍ ബോട്ടുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയും സജ്ജമാണ്. 5000ഓളം പേര്‍ക്കാവശ്യമായ ഭക്ഷണം, വസ്ത്രങ്ങള്‍, മരുന്നുകള്‍, കമ്പിളിപ്പുതപ്പുകള്‍ എന്നിവയും നാവിക സേന തയ്യാറാക്കി വച്ചിട്ടുണ്ട്. 30 ഓളം ഡൈവിംഗ് ടീമുകളും സജ്ജരായിട്ടുണ്ട്.

 മാറ്റിപ്പാര്‍പ്പിച്ചു

മാറ്റിപ്പാര്‍പ്പിച്ചു

ചെന്നൈയില്‍ 54 ദുരിതാശ്വാസ ക്യാമ്പുകളിലായി 7500 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

English summary
Cyclone Vardah Barrels Toward Chennai, Flights Hit Amid Heavy Rain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X