കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ധ ഭീഷണിയില്‍ ആണവ നിലയങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കി

വാര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കല്‍പ്പാക്കം ആണവനിലയത്തില്‍ എല്ലാമുന്‍കരുതലുകളും സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട വര്‍ധ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ആണവ നിലയങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കി. ഏതു സാഹചര്യവും നേരിടുന്നതിന് സജ്ജമാണെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മുന്‍കരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്.

വര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിയ്ക്കുന്നു: രണ്ട് മരണം, 24 കുടിലുകള്‍ തകര്‍ന്നുവര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിയ്ക്കുന്നു: രണ്ട് മരണം, 24 കുടിലുകള്‍ തകര്‍ന്നു

നിലവില്‍ ഭീഷണിയൊന്നുമില്ലെന്നും പ്ലാന്റിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും ദുരന്ത നിവാരണ അതേറിറ്റി വ്യക്തമാക്കുന്നു.

വര്‍ധ ചുഴലിക്കാറ്റ്‌ ചെന്നൈ തീരത്ത് വീണ്ടും ശക്തി പ്രാപിക്കുന്നു; മറീന ബീച്ചില്‍ മണല്‍കാറ്റ്വര്‍ധ ചുഴലിക്കാറ്റ്‌ ചെന്നൈ തീരത്ത് വീണ്ടും ശക്തി പ്രാപിക്കുന്നു; മറീന ബീച്ചില്‍ മണല്‍കാറ്റ്

തിങ്കളാഴ്ച ഉച്ചയോടെയാണ് വര്‍ധ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലും ആന്ധ്രയിലും വീശിയടിച്ചത്. തമിഴ്‌നാട്ടില്‍ രണ്ടു പേര്‍ ഇതുവരെ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

 ആശങ്ക വേണ്ട

ആശങ്ക വേണ്ട

വര്‍ധയെ നേരിടുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും കല്‍പ്പാക്കം ആണവനിലയത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആണവ നിലയം അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.

 കാലാവസ്ഥ കേന്ദ്രവുമായി ബന്ധപ്പെടുന്നു

കാലാവസ്ഥ കേന്ദ്രവുമായി ബന്ധപ്പെടുന്നു

ആണവനിലയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാലാവസ്ഥ വകുപ്പുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അതോറിറ്റി അറിയിച്ചു.

 ശക്തമായ കാറ്റ്

ശക്തമായ കാറ്റ്

ചെന്നൈയിലെ കഞ്ചീപുരത്താണ് കല്‍പ്പാക്കം ആണവ നിലയം. ചെന്നൈ, തിരുവള്ളൂര്‍, വില്ലുപുരം എന്നിവിടങ്ങളിലാണ് വര്‍ധ ശക്തിപ്രാപിച്ചിരിക്കുന്നത്. ഇവിടെ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കല്‍പ്പാക്കം ആണവ നിലയത്തിന് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

 നിര്‍മ്മാണം തുടരുന്നു

നിര്‍മ്മാണം തുടരുന്നു

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ രണ്ട് പവര്‍ പ്ലാന്റുകളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഒന്ന് 440 മെഗാവാട്ടും മറ്റൊന്ന് 500 മെഗാവാട്ടുമാണ്. ഇതില്‍ 500 മെഗാവാട്ട്് യണിറ്റിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

 ലാന്‍ഡ് ഫാള്‍

ലാന്‍ഡ് ഫാള്‍

110-120 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് ലാന്‍ഡ് ഫാളും ആരംഭിച്ചിട്ടുണ്ട്.

ദുരന്ത നിവാരണ സേന

ദുരന്ത നിവാരണ സേന

വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 19 ടീം ദുരന്ത നിവാരണ സേനയെയാണ് വിന്യസിച്ചിരിക്കുന്നത്.

 ദുരിതാശ്വാസ ക്യാംപുകള്‍

ദുരിതാശ്വാസ ക്യാംപുകള്‍

ശക്തമായ കാറ്റിനെ തുടര്‍ന്ന് കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വര്‍ധ ശാന്തമായാലും അടുത്ത രണ്ട് ദിവസത്തേക്ക് ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. 266 ദുരിതാശ്വാസ ക്യാംപുകള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 7354 പേരെയാണ് തമിഴ്‌നാട്ടില്‍ മാത്രം മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.

English summary
Government has taken all precautions for the safety of Kalpakkam nuclear power plant as Tamil Nadu faces a severe cyclonic storm Vardah today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X