വര്‍ധ: ആന്ധ്ര പ്രദേശില്‍ ജാഗ്രതാ നിര്‍ദേശം, 9,400 പേരെ ഒഴിപ്പിച്ചു
ആന്ധ്രയിലെ നെല്ലൂരില്‍ നിന്ന് 9,400 പേരെയാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയത്
അമരാവതി: തമിഴ്നാടിന് പുറമേ ആന്ധ്രപ്രദേശിലും വര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ ആന്ധ്രയിലെ തീരപ്രദേശത്തുനിന്ന് ആളുകളെ കൂട്ടമായി ഒഴിപ്പിച്ചു. ബംഗാള്‍ ഉള്‍ക്കടലിന് സമാന്തരമായി നിലകൊള്ളുന്ന ആന്ധ്രയിലെ നെല്ലൂരില്‍ നിന്ന് 9,400 പേരെയാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയത്.
തമിഴ്നാട്ടില്‍ നിന്ന് മത്സ്യബന്ധത്തിന് പോയ എട്ട് മത്സ്യ തൊഴിലാളികളെ ശ്രീഹരിക്കോട്ടയില്‍ നിന്ന് രക്ഷപ്പെടുത്തി. കടലില്‍ കുടുങ്ങിയെന്ന് സംശയിച്ചവരെയാണ് രക്ഷിച്ചത്.

മത്സ്യ തൊഴിലാളികള്‍ സുരക്ഷിതര്‍
തമിഴ്നാട്ടില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പുറപ്പെട്ട ഒമ്പത് മത്സ്യ തൊഴിലാളികളും സുരക്ഷിതരാണെന്നറിയിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രക്ഷാ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം
മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന് മന്ത്രി പി നാരായണ രക്ഷാപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ നെല്ലൂര്‍ ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ആന്ധ്രയിലെ വിവിവിധ പ്രദേശങ്ങളില്‍ 4.8 സെന്റിമീറ്റര്‍ വരെ മഴയാണ് തിങ്കളാഴ്ച ലഭിച്ചത്.

ജനങ്ങളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം
നെല്ലൂര്‍ ജില്ലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. 255 താഴ്ന്ന പ്രദേശങ്ങളില്‍ നിന്നായി 9, 400 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചത്.

കൂടുതല്‍ പ്രദേശങ്ങളില്‍ മഴ
ആന്ധ്രാപ്രദേശിലെ നെല്ലൂര്‍, ചിറ്റൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഉയര്‍ന്ന തോതില്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications