കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ധ: ആന്ധ്ര പ്രദേശില്‍ ജാഗ്രതാ നിര്‍ദേശം, 9,400 പേരെ ഒഴിപ്പിച്ചു

ആന്ധ്രയിലെ നെല്ലൂരില്‍ നിന്ന് 9,400 പേരെയാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയത്

  • By Sandra
Google Oneindia Malayalam News

അമരാവതി: തമിഴ്‌നാടിന് പുറമേ ആന്ധ്രപ്രദേശിലും വര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ ആന്ധ്രയിലെ തീരപ്രദേശത്തുനിന്ന് ആളുകളെ കൂട്ടമായി ഒഴിപ്പിച്ചു. ബംഗാള്‍ ഉള്‍ക്കടലിന് സമാന്തരമായി നിലകൊള്ളുന്ന ആന്ധ്രയിലെ നെല്ലൂരില്‍ നിന്ന് 9,400 പേരെയാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയത്.

തമിഴ്‌നാട്ടില്‍ നിന്ന് മത്സ്യബന്ധത്തിന് പോയ എട്ട് മത്സ്യ തൊഴിലാളികളെ ശ്രീഹരിക്കോട്ടയില്‍ നിന്ന് രക്ഷപ്പെടുത്തി. കടലില്‍ കുടുങ്ങിയെന്ന് സംശയിച്ചവരെയാണ് രക്ഷിച്ചത്.

മത്സ്യ തൊഴിലാളികള്‍ സുരക്ഷിതര്‍

മത്സ്യ തൊഴിലാളികള്‍ സുരക്ഷിതര്‍

തമിഴ്‌നാട്ടില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പുറപ്പെട്ട ഒമ്പത് മത്സ്യ തൊഴിലാളികളും സുരക്ഷിതരാണെന്നറിയിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 രക്ഷാ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം

രക്ഷാ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം

മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി പി നാരായണ രക്ഷാപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ നെല്ലൂര്‍ ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ആന്ധ്രയിലെ വിവിവിധ പ്രദേശങ്ങളില്‍ 4.8 സെന്റിമീറ്റര്‍ വരെ മഴയാണ് തിങ്കളാഴ്ച ലഭിച്ചത്.

ജനങ്ങളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം

ജനങ്ങളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം

നെല്ലൂര്‍ ജില്ലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. 255 താഴ്ന്ന പ്രദേശങ്ങളില്‍ നിന്നായി 9, 400 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചത്.

കൂടുതല്‍ പ്രദേശങ്ങളില്‍ മഴ

കൂടുതല്‍ പ്രദേശങ്ങളില്‍ മഴ

ആന്ധ്രാപ്രദേശിലെ നെല്ലൂര്‍, ചിറ്റൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഉയര്‍ന്ന തോതില്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Over 9,400 people living along the Bay of Bengal coast in SPS Nellore district of Andhra Pradesh were today evacuated to relief camps amid heavy rains due to the influence of severe cyclonic storm Vardah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X