കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ധ: മരിച്ചവരില്‍ മലയാളിയും! കര്‍ണ്ണാടകയിലും കേരളത്തിലും അടുത്ത 12 മണിക്കൂറില്‍ മഴയ്ക്ക് സാധ്യത

ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇതിനകം 12 പേരാണ് മരിച്ചത്

Google Oneindia Malayalam News

ചെന്നൈ: വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരിച്ചവരില്‍ ഒരു മലയാളി വിദ്യാര്‍ത്ഥിയും ഉള്‍പ്പപ്പെട്ടതായി റിപ്പോര്‍ട്ട്. തൃശ്ശൂര്‌സ്വദേശി ഗോകുലാണ്(20) കൊല്ലപ്പെട്ടത്. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇതിനകം 12 പേരാണ് മരിച്ചത്.

ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ തീരത്തുനിന്ന് വീശിയ വര്‍ധ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത നാശനഷ്ടമാണ് വിതച്ചത്. തമിഴിനാട്ടില്‍ മരങ്ങള്‍ വാഹനങ്ങള്‍ക്ക് മുകളിലേയ്ക്ക് കടപുഴകി വീണുമാണ് നാശനഷ്ടങ്ങളുണ്ടായത്. വരും മണിക്കൂറുകളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 70 വേഗതയായി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം.

photo-2016

രണ്ട് ദശാബ്ദങ്ങള്‍ക്കിടെ ചെന്നൈയില്‍ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് തമിഴിനാട്ടിലെ കാഞ്ചീപുരം, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലയില്‍ വീശിയ വര്‍ധയെന്നാണ് അധികൃതരുടെ സാക്ഷ്യപ്പെടുത്തല്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. രണ്ട് മണിക്കൂര്‍ ശക്തിയോടെ ആഞ്ഞുവീശിയ കാറ്റിനെതുടര്‍ന്ന് തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്ന 10,000 ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചു. ആന്ധ്രയില്‍ വര്‍ധ താണ്ഡമാടിയില്ലെങ്കിലും 9,400 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാാറ്റിപ്പാര്‍പ്പിച്ചു.

എന്നാല്‍ അടുത്ത മണിക്കൂറിനുള്ളില്‍ കേരളത്തിലും കര്‍ണ്ണാടകയിലും സാമാന്യം ഭേദപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ചൊവ്വാഴ്ച വര്‍ധ കടന്നുപോകുന്നതിനാല്‍ കേരളത്തിനും കര്‍ണ്ണാടകയ്ക്കും പുറമേ തമിഴ്‌നാടിന്റെ ഉള്‍പ്രദേശങ്ങളിലുള്‍പ്പെടെ വ്യാഴാഴ്ച വരെമഴയുണ്ടായേക്കും. ബെംഗളൂരുവില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ 60. 88 മില്ലീ മീറ്റര്‍ മഴ ലഭിയ്ക്കുന്നുണ്ട്. എന്നാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ബംഗളൂരുവില്‍ യാതൊരു തരത്തിലുമുള്ള മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല.

English summary
Cyclone Vardah Live: Heavy rain forecast in TN, K’taka, Kerala over next 12 hrs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X