കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ധ; തമിഴ്‌നാട് പുലിക്കോട്ടില്‍ ലാൻഡ് ഫാൾ; കാറ്റിന്റെ ശക്തി കുറയുന്നെന്ന് റിപ്പോര്‍ട്ട്

കാറ്റ് പെട്ടെന്ന തന്നെ തീരത്തേക്ക് അടുക്കുമെന്നാണ് നേവിയുടെ വിശദീകരണം.

  • By Akshay
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ പുലികാടില്‍ ശക്തമായ ലാൻഡ് ഫാൾ. തമിഴ്‌നാട്ടില്‍ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാറ്റ് പെട്ടെന്ന തന്നെ തീരത്തേക്ക് അടുക്കുമെന്നാണ് നേവിയുടെ വിശദീകരണം. ചെന്നൈയില്‍ 10000 ഫുഡ് പാക്കറ്റുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യും.

ശക്തമായ കറ്റിനെ തുടര്‍ന്ന് വ്യോമ, റെയില്‍, റോഡ് ഗതാഗതം പൂര്‍ണമായും താളം തെറ്റിയിരിക്കുകയാണ്. വിവിധയിടങ്ങളിലായി 266 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഇതില്‍ 95 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചു. ഇതുവരെ ഏതാണ്ട് 8000 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 10,754 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം.

Heavy Rain

ജനങ്ങള്‍ പുറത്തേക്കിറങ്ങാതെ വീടിനുള്ളില്‍ തന്നെ കഴിയുകയാണ്. ദേശീയ ദുരന്തനിവാരണസേനയുടെ 19 സംഘങ്ങളെ തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലുമായി വിന്യസിച്ചിട്ടുണ്ട്. അടുത്ത 36 മണിക്കൂറുകള്‍ കടലിലേക്ക് പോകരുതെന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കി.

English summary
Cyclone Vardah makes landfall in Chennai. Wind speed considerably less, leading edge of the storm inland.The trailing edge should hit soon: Navy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X