കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ധ: കാറ്റിലുലഞ്ഞ് ചെന്നൈ, തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത ജാദഗ്രതാ നിര്‍ദേശം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Google Oneindia Malayalam News

ചെന്നൈ: ചെന്നൈയില്‍ വര്‍ധ ചുഴലിക്കാറ്റ് വീശുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനിടെ ചെന്നൈയില്‍ ശക്തമായ മഴയും കാറ്റും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ദക്ഷിണ തീരത്ത് വര്‍ധ ചുഴലിക്കാറ്റ് ആഞ്ഞുവീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനടെ ഞായറാഴ്ച വൈകിട്ടാണ് കാറ്റും മഴയും ശക്തിപ്രാപിച്ചത്. തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കും ആന്ധ്രപ്രദേശിലെ നെല്ലൂരിനും ഇടയിലാണ് തിങ്കളാഴ്ചയോടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നായിരുന്നു മുന്നറിയിപ്പ് മഴ പെയ്തു തുടങ്ങിയതോടെ നാവിക സേനയും സൈന്യവും കനത്ത ജാഗ്രതയിലാണ്.

Read also: നാഡയല്ല വര്‍ധ, ദക്ഷിണ തീരത്ത് വര്‍ധ ആഞ്ഞുവീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പോടെ തമിഴ്‌നാട്ടിലെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, വില്ലുപുരത്തിന്റെ ചില ഭാഗങ്ങളിലുള്ള സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Read also:തമിഴ്‌നാട്ടില്‍ 'നാഡ' വരുന്നു, 48 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

ആശങ്ക വേണ്ട


ഞായറാഴ്ച രാത്രി മുതല്‍ മഴ ശക്തി പ്രാപിച്ചതോടെ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കാലാവസ്ഥ

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ദക്ഷിണ തീരത്ത് ശക്തമായ കാറ്റ് വീശിത്തുടങ്ങി. ശക്തമായ കാറ്റിന് പുറമേ ചെന്നൈ ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

 ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു

ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു

ചെന്നൈ തീരത്തുനിന്ന് 660 കിലോമീറ്റര്‍ കിഴക്കായി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂമര്‍ദ്ദമാണ് മഴയ്ക്കിടയാക്കിയത്.

കാറ്റിന് സാധ്യത

മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ മണിക്കൂറില്‍ 100 കിലോമീറ്ററിന് മുകളില്‍ കാറ്റിന്റെ വേഗത പ്രാപിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു.

തീരപ്രദേശങ്ങളില്‍ മുന്നറിയിപ്പ്

അടിയന്തര സാഹചര്യമുണ്ടായാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിത്താമസിപ്പിക്കാനുള്ള തയ്യാറെടുപ്പുകളും തമിഴ്‌നാട് നടത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ അവധി

തമിഴ്‌നാട്ടില്‍ അവധി

ഞായറാഴ്ച രാത്രി തന്നെ ശക്തമായ കാറ്റും മഴയും ആരംഭിച്ചതോടെ തമിഴ്‌നാട്ടിലെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, വില്ലുപുരം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചു.

English summary
Cyclone Vardah: Navy On alert, schools closed as storm nears Tamil Nadu, Andhra Pradesh. Navy and rescue forces in aleert.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X