ഗുജറാത്ത് തീരം ആശ്വാസത്തിലേക്ക്: വായു ചുഴലിക്കാറ്റിന്റെ ഗതിമാറിയതായി കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍
ഗുജറാത്ത്: വായൂ ചുഴലിക്കാറ്റിന്റെ ഗതി മാറിയതോടെ ഗുജറാത്ത് തീരവും സംസ്ഥാനം മൊത്തിലുമായി അനുഭവിച്ചിരുന്ന ഭീതി മാറി. എന്നാലും, സ്ഥിതി പരിഗണിച്ച് മുന്‍കരുതലുകള്‍ 48 മണിക്കൂര്‍ വരെ തുടരാനാണ് അധികൃതരുടെ തീരുമാനം. വന്‍ നാശം പ്രവചിച്ചിരുന്ന ചുഴലിക്കാറ്റ് അര്‍ദ്ധരാത്രിയോടു കൂടി ദിശമാറി കടലിലേക്ക് പോകുമെന്നാണ് കാലാവസ്ഥാ വകുപ്പ് കരുതുന്നത്. നേരത്തെയുളള കണക്കുകള്‍ പ്രകാരം ഇന്ന് ഉച്ചയാടെ പോര്‍ബന്ധറിനും, വരാവലിനും ഇടയിലായി തെക്കന്‍ മേഖലയില്‍ ആഞ്ഞടിക്കുന്ന കാറ്റ് തീവ്രചുഴലിയായി കനത്ത നാശം വിതക്കും എന്നായിരുന്നു.
ഗുജറാത്ത് ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ തീരമേഖലയിലാണ് സുരക്ഷാ സന്നാഹം ശക്തമാക്കിയിരിക്കുന്നത്. മൂന്നുലക്ഷം ആളുകളെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റിപ്പാര്‍പ്പിച്ചു. തീരദേശമേഖലയിലെ സ്ക്കൂളുകള്‍ അടച്ചു. സംസ്ഥാനത്തെ അഞ്ചു വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി.

ഏതാണ്ട് സമാനമായ മുന്‍കരുതലോടെ തന്നെയാണ് ഒറീസ സംസ്ഥാനവും അടുത്തിടെ ഉണ്ടായ ഫേനി ചുഴലിക്കാറ്റിനെ പ്രതിരോധിച്ചത്. കാലാവസ്ഥപ്രവചനത്തിലും ദുരന്തനിവാരണ രംഗത്തും ഉണ്ടായ കണിശതയാണ് വന്‍ പ്രകൃതി ദുരന്തങ്ങളില്‍ നിന്നും കരകയറാന്‍ രാജ്യത്തെ സഹായിക്കുന്നത്.
-
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications