കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയിലും തെക്കന്‍ കൊങ്കണിലും എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ തെക്ക് പഠിഞ്ഞാറന്‍ തീരപ്രദേശത്ത് ചുഴലിക്കാറ്റിന് സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്. കിഴക്കന്‍-മധ്യ അറേബ്യന്‍ കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തെക്കന്‍ കൊങ്കണ്‍, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ മിതമായ മഴയ്ക്ക് കാരണമാകുമെന്നും പ്രവചനമുണ്ട്. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ഇത് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യാ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

 ബിജെപിയെ പിന്തുണച്ച ഗോപാല്‍ കാണ്ട ആരാണ്? ഹരിയാനയിലെ കിംഗ് മേക്കര്‍, നിങ്ങള്‍ അറിയേണ്ടതെല്ലാം ബിജെപിയെ പിന്തുണച്ച ഗോപാല്‍ കാണ്ട ആരാണ്? ഹരിയാനയിലെ കിംഗ് മേക്കര്‍, നിങ്ങള്‍ അറിയേണ്ടതെല്ലാം

ഒക്ടോബര്‍ 25ന് വൈകുന്നേരം വരെ കിഴക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് കാറ്റ് നീങ്ങാന്‍ സാധ്യതയുണ്ട്. പിന്നീട് ഇത് വീണ്ടും വളഞ്ഞ് പടിഞ്ഞാറോട്ടേക്കും തെക്ക് ഒമാനിലേക്കും അടുത്തുള്ള യെമന്‍ തീരത്തേക്കും 72 മണിക്കൂറിനുള്ളില്‍ ക്രമാനുഗതമായി നീങ്ങുമെന്നും ഐഎംഡി പറഞ്ഞു. കിഴക്കന്‍ മധ്യ അറബിക്കടലിലും തെക്ക് മഹാരാഷ്ട്ര, ഗോവ, വടക്കന്‍ കര്‍ണാടക തീരങ്ങളിലും 45-55 കിലോമീറ്റര്‍ മുതല്‍ 65 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് തെക്കന്‍ കര്‍ണാടക തീരത്തെത്തുമ്പോള്‍ 40-50 കിലോമീറ്റര്‍ വേഗത മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കും.

cyclone-vayu-1560542

കിഴക്കന്‍-മധ്യ അറേബ്യന്‍ കടലും തെക്കന്‍ മഹാരാഷ്ട്ര, ഗോവ, വടക്കന്‍ കര്‍ണാടക തീരങ്ങളിലും അടുത്ത 24 മണിക്കൂറിനുള്ളിലും കടല്‍ പ്രക്ഷുബ്ധമായിരിക്കും. മാത്രമല്ല അടുത്ത 48 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ഐഎംഡി നിര്‍ദേശിച്ചു. മഹാരാഷ്ട്ര - ഗോവ - കര്‍ണാടക തീരത്തും കിഴക്കന്‍ മധ്യ അറബിക്കടലിലും തെക്കന്‍ ഗുജറാത്ത് തീരത്തും അതിനടുത്തുള്ള വടക്കുകിഴക്കന്‍ അറേബ്യയിലും കടക്കരുതെന്നാണ് നിര്‍ദേശം.

English summary
Cyclone warming IMD in Goa, Eastern Kokan, and Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X