യാസ് ചുഴലിക്കാറ്റ് ദുർബലമാകുന്നു; നാല് മരണം ഉൾപ്പടെ വലിയ നാശനഷ്ടം
മൂന്ന് ലക്ഷത്തോളം വീടുകൾക്ക് തകർന്നതായാണ് പ്രാഥമിക വിലയിരുത്തൽ
കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച യാസ് ചുഴലിക്കാറ്റ് ദുർബലമാകുന്നു. മണിക്കൂറിൽ 130 മുതൽ 145 വരെ കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വലിയ നാശനഷ്ടമാണ് രണ്ട് സംസ്ഥാനങ്ങളിലുമുണ്ടായത്. അതിതീവ്ര മഴയിൽ പലയിടത്തും വെള്ളം ഉയർന്നു. വീടുകളും കൃഷ്ടിയിടങ്ങളും നശിച്ചു. മഴക്കെടുതിയിൽ നാല് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, ഒഡീഷയിൽ മൂന്നും പശ്ചിമ ബംഗാളിൽ ഒന്നും.

രണ്ട് മുതൽ നാല് മീറ്റർ വരെ ഉയരത്തിൽ വലിയ വേലിയേറ്റം കടൽത്തീര ഗ്രാമങ്ങളിലേക്ക് ഒഴുകിയെത്തി. ജലനിരപ്പിലെ അസാധാരണമായ ഉയർച്ച കാരണം നിരവധി നദികളും രൗദ്രഭാവത്തിലാണ്. കൊടുങ്കാറ്റിന്റെ ഇരട്ട പ്രഭാവവും പൂർണ്ണചന്ദ്രൻ മൂലമുള്ള ജ്യോതിശാസ്ത്ര വേലിയേറ്റവും ഇതിന് കാരണമായി.
ബംഗാളില്‍ മൂന്നു ലക്ഷം വീടുകള്‍ തകര്‍ന്നു .15 ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. 14,000 ത്തോളം ദുരിതാശ്വാസ ക്യാമ്പുകൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഒഡീഷയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. മൂന്ന് ലക്ഷത്തോളം വീടുകൾക്ക് തകർന്നതായാണ് പ്രാഥമിക വിലയിരുത്തൽ. ഒരു കോടി ജനങ്ങളെയെങ്കിലും ചുഴലിക്കാറ്റുമൂലമുണ്ടായ ദുരന്തം ബാധിച്ചിട്ടുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം യാസ് ചുഴലിക്കാറ്റ് ദുര്‍ബലമായി. നിലവില്‍ ശക്തി ക്ഷയിച്ച് ജാര്‍ഖണ്ഡിനു സമീപം ന്യൂനമര്‍ദ്ദമായി തുടരുകയാണ്. എന്നാൽ ജാര്‍ഖണ്ഡ്, ഒഡീഷ, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഇന്നും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ജാര്‍ഖണ്ഡില്‍ താഴ്ന്ന ഭാഗങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.












Click it and Unblock the Notifications