കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭ നിരോധന ഗുളികയില്‍ സയനൈഡ് കലര്‍ത്തി ആരതിയെ കൊലപ്പെടുത്തി; സയനൈഡ് മോഹന് വധശിക്ഷ

  • By Desk
Google Oneindia Malayalam News

മംഗളൂരു: യുവതികളെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ബണ്ട്വാള്‍ കന്യാനയിലെ കായികാധ്യാപകന്‍ മോഹന്‍ കുമാറിന് (56) വധശിക്ഷ. മംഗളൂരു അഡീഷ്ണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. കാസര്‍ഗോഡ് ബദിയടുക്ക സ്വദേശിയായ ആരതിയെ (23) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. വധശിക്ഷയ്ക്ക് പുറമെ 55,000 രൂപ പിഴയും ഒന്നു മുതല്‍ 10 വര്‍ഷം വരെ തടവും കോടതി വിധിച്ചു.

 cynide-1

2006 ലാണ് കേസിന് ആസ്പദമായ സംഭവം. ഒരു വിവാഹ ചടങ്ങിനിടെയാണ് ഇയാള്‍ ആരതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദ യാത്രക്കാണെന്ന പറഞ്ഞ് വീട് വിട്ടറിങ്ങിയ ആരതി മോഹന്‍ കുമാറിനൊപ്പം മൈസൂരില്‍ എത്തുകയായിരുന്നു. അവിടെ വെച്ച് മോഹന്‍ ഒരു ഹോട്ടലില്‍ മുറിയെടുത്തു ശാരീരികമായി ബന്ധപ്പെട്ടു.

പിന്നേറ്റ് ആരതിയുടെ ആഭരങ്ങള്‍ അഴിച്ചുവാങ്ങിയ മോഹന്‍കുമാര്‍ തന്ത്രപൂര്‍വ്വം അവര്‍ക്ക് സയനൈഡ് നല്‍കുകയായിരുന്നു. ഗര്‍ഭനിരോധന ഗുളികയാണെന്ന് പറഞ്ഞാണ് ഇയാള്‍ ആരതിക്ക് ഗുളിക നല്‍കിയത്. ബസ്റ്റന്‍റില്‍ നിന്ന് കഴിച്ചാല്‍ ഛര്‍ദ്ദിക്കാന്‍ സാധ്യത ഉണ്ടെന്ന് ആരതിയെ വിശ്വസിപ്പിച്ച് ശുചിമുറിയില്‍ കയറി ആരുമറിയാതെ ഗുളിക കഴിക്കണമെന്നും ഇയാള്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് ഗുളിക കഴിച്ച ആരതി തല്‍ക്ഷണം മരിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ആരതിയുടെ ആഭരണവുമായി കടന്ന് കളഞ്ഞു.

അതേസമയം ആരതിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ തുമ്പൊന്നുമില്ലാതെ അന്വേഷണം വഴിമുട്ടി നില്‍ക്കുകയായിരുന്നു. അതിനിടെയാണ് 2009 ല്‍ മറ്റൊരു പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ഇയാള്‍ പിടിയിലാകുന്നത്. ചോദ്യം ചെയ്യലില്‍ 32 യുവതികളെ വിവാഹ വാഗ്ദാനം നല്‍കി കൊലപ്പെടുത്തിയെന്ന് മോഹന്‍ കുമാര്‍ പോലീസിന് മൊഴി നല്‍കിയത്.

2003 നും 2009 നും ഇടയിലായിരുന്നു 32 കൊലപാതകങ്ങളും നടന്നത്. ഈ വര്‍ഷക്കാലയളവിനുള്ളില്‍ ദക്ഷിണ കര്‍ണാടകയിലെ പല പട്ടണങ്ങളില്‍ നിന്നും ഇരുപതോളം സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

English summary
Cynide mohan gets excution for murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X